30 നവംബർ 2009

"നീല"ത്താമര കാണാന്‍ വന്നവര്‍

ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഞാന്‍ നീലത്താമര കാണാന്‍ ഒരുങ്ങിയത്‌. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച ഒരു സിനിമ പുനര്‍നിര്‍മ്മിച്ചത്‌ കാണാനുള്ള ഒരു കൌതുകം ഉണ്ടായിരുന്നു മനസ്സില്‍..വര്‍ണ്ണപ്പൊലിമ ഇല്ലാതിരുന്ന അറുപതുകളിലും നിറം മങ്ങാത്ത പ്രണയം ഉണ്ടായിരുന്നിരിയ്ക്കണം മനസ്സില്‍.. ഇന്നും പുതുമയും ജീവനും ഉള്ള പഴയ സിനിമയിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതു സത്യമാണെന്നു സമ്മതിയ്ക്കാതെ വയ്യ.

എഴുതിയത്‌ എം.ടി. ആണെങ്കില്‍ കഥയ്ക്ക്‌ നട്ടെല്ലുണ്ടാകുമെന്ന്‌ ഒരു സഹപ്രവര്‍ത്തകന്‍ പറയുമായിരുന്നു. നല്ല പാട്ടുകള്‍ കൂടി കേട്ടപ്പോള്‍ കാണാനുള്ള ആഗ്രഹം ഇരട്ടിയായി..

ഒരു സിനിമ കാണാന്‍ ഒരുങ്ങുമ്പോള്‍, ചിത്രത്തിനേക്കാള്‍ ഉപരി മറ്റു ചില കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം എന്നെ പഠിപ്പിച്ചു. തരം താണു പോയ ആസ്വാദകവൃന്ദം തന്നെ കാരണം... വീട്ടിലിരുന്നു വ്യാജ സി ഡി ഉപയോഗിച്ച് സിനിമ കാണാതെ, തീയേറ്ററില്‍ പോയി സിനിമ കാണുന്നത്, ആസ്വാദനത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോടുള്ള ഒരു തീയേറ്ററില്‍ വെച്ചുണ്ടായ ഈ അനുഭവം, സിനിമ ആസ്വാദനം എത്ര മാത്രം തരം താഴാം എന്നതിന്റെ ഒരു പ്രദര്‍ശനം ആയി തോന്നി!

ഇവിടെ നഷ്ടപ്പെടുന്നത് ആസ്വാദനമാണ്.. ഇന്ന് തീയേറ്ററുകള്‍ അടക്കി വാഴുന്നത്, ആസ്വാദകരുടെ ചോര കുടിയ്ക്കുന്ന ചില വിഷ ജന്തുക്കള്‍ ആണ്. ഇവരെ അരസികരെന്നോ, കാമഭ്രാന്തന്മാര്‍ എന്നോ, എന്താണ് വിളിക്കുക?

കൂവുക, തരം താണ അഭിപ്രായ പ്രകടനങ്ങള്‍ മുഴുനീളം നടത്തുക, അമ്മയെയും പെങ്ങളെയും വക വെയ്ക്കാതെ സ്ക്രീനില്‍ തെളിയുന്ന സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് വികൃതമായ കാമ വിചാരങ്ങള്‍ ഉറക്കെ പുലമ്പുക തുടങ്ങിയവയാണ് ഇത്തരം ആളുകള്‍ ചെയ്തു പോരുന്ന ചര്യകള്‍.

കോഴിക്കോടുള്ള തീയേറ്ററുകളില്‍ മാത്രമാണോ ഈ പുതുമയുള്ള സമ്പ്രദായം എന്നെനിക്കറിയില്ല..
ഒന്നും സാമാന്യവല്‍ക്കരിയ്ക്കാന്‍ എന്റെ ഈ കുറിപ്പിന് ഉദ്ദേശ്യമില്ല.. ഉണ്ടായ അനുഭവങ്ങള്‍ എഴുതുന്നു.. അത്ര മാത്രം..

സിനിമ തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലായി, ഒരു ശതമാനം പോലും ഈ സദസ്സില്‍ ആസ്വാദനം സാധ്യമല്ല എന്ന്.. ഉറക്കെ ഉള്ള അഭിപ്രായ പ്രകടനങ്ങളും, തമ്മിലുള്ള സംസാരവും, ജല്പനങ്ങളും കാരണം ഒന്നും കേള്‍ക്കാന്‍ തന്നെ വയ്യ.. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി കുറെ പേര്‍ വന്നിരിയ്ക്കുന്നത് നീലത്താമര കാണാന്‍ അല്ല "നീല"ത്താമാര കാണാന്‍ ആണ് എന്ന്!

രണ്ടര മണിക്കൂര്‍... നായികയുടെ ദുരവസ്ഥയോര്‍ത്തു സഹതപിയ്ക്കാനെ കഴിഞ്ഞുള്ളു.. മുണ്ടും ബ്ലൌസും ധരിച്ചെത്തിയ നായികയെ ഒന്ന് കുനിയാന്‍ പോലും, കാണികള്‍ സമ്മതിച്ചില്ല. നായിക ഈ സദസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ തീയേറ്ററിനകത്തു നിന്നും ഇറങ്ങി ഓടിയേനെ..

നായകന്‍റെ അടുത്തേയ്ക്ക് നീങ്ങുന്ന നായികയ്ക്ക് ഫുട്ബോളില്‍ ഗോള്‍ അടിയ്ക്കാന്‍ പോകുന്ന ആവേശത്തോടെയുള്ള ആരവങ്ങളായിരുന്നു കാണികള്‍ സമ്മാനിച്ചത്.. കഥയുടെ സ്വാഭാവികമായ ഗതിയില്‍ നായികയോട് സംസാരിയ്ക്കുന്ന വൃദ്ധനായ ഒരാളുടെ സംഭാഷണം പോലും ഇവര്‍ നായികയെ ഇക്കിളിപ്പെടുത്തുന്ന അശ്ലീലം പുരട്ടി വ്യാഖ്യാനിച്ചു രസിയ്ക്കുകയായിരുന്നു.

നീലച്ചിത്രങ്ങളും, നീലപ്പുസ്തകങ്ങളും സസുലഭം വാഴുന്ന ഇക്കാലത്ത് ഇത്തരത്തില്‍ അപൂര്‍വമായി വിരിയുന്ന നീലത്താമരകളെ പിച്ചി ചീന്തുന്നതെന്തിനാണ്? എന്ത് അസഹിഷ്ണുതയാണ് ഇത്തരം ഒരു പ്രഹസനത്തിനു ഇവരെ പ്രേരിപ്പിയ്ക്കുന്നത്? ഇത്തരം ആളുകള്‍ സ്വന്തം വീട്ടിലിരുന്നും ഇതേ പോലെ സിനിമ ആസ്വദിക്കുന്നുണ്ടാവുമോ? ഈ ചോദ്യങ്ങള്‍ ഇനിയും ബാക്കി..

സകല ഞരമ്പുകളും മുറുക്കിപ്പിടിച്ചു ശ്വാസം വിടാതെ സിനിമ ആസ്വദിയ്ക്കണം എന്നുള്ള അഭിപ്രായം ഒന്നും എനിക്കില്ല. മറ്റുള്ളവരെ ദ്രോഹിക്കാത്ത രീതിയിലുള്ള എന്താസ്വാദനവും നല്ലത്..
ഹൌസ് ഫുള്‍ ആയി പ്രദര്‍ശിപ്പിച്ച ആ സിനിമ എത്ര പേര്‍ ആസ്വദിച്ചു കാണും? തീര്‍ച്ചയായും ഈ ആളുകള്‍ മാത്രം ആസ്വദിച്ചിട്ടുണ്ടാവും..

നീലത്താമര മനോഹരമായിരിയ്ക്കും എന്നേ എനിയ്ക്ക് പറയാന്‍ കഴിയൂ..!നിറങ്ങളില്ലാത്ത പഴയ ആ നീലത്താമാരയെ മനോഹരമാക്കിയെങ്കില്‍, എത്ര മനോഹരമായിരിയ്ക്കണം അന്നത്തെ ആസ്വാദകവൃന്ദം.. ഒരു കാര്യം മനസ്സിലായി.. നീലത്താമരകള്‍ക്ക് നിറങ്ങള്‍ കൊടുക്കുന്നതില്‍ ആസ്വാദകസമൂഹവും ഒരു വലിയ പങ്കു വഹിയ്ക്കുന്നു.. സിനിമയും, സംവിധായകനും, നടനും, നടിയും, കഥയും മാത്രം പോരാ, ഇന്നൊരു നല്ല സിനിമ ആസ്വദിയ്ക്കാന്‍.. യോഗം വേണം, നല്ല ആസ്വാദകരെ കിട്ടാന്‍!!

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുമിച്ചിരുന്നു ആസ്വദിയ്ക്കുന്ന ഒരു സദസ്സില്‍ എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധത്തില്‍ കൂടുതലായി വേറെ എന്തെങ്കിലും വേണോ? ഇതായിരിയ്ക്കണം പഴമക്കാര്‍ പറയുന്ന "പുതിയ തലമുറയുടെ അധപ്പതനം". ഇവിടെ മൃദുല വികാരങ്ങളും, സ്നേഹവും, സഹവര്‍ത്തിത്വവും ഒന്നും ഇല്ല.. വിഷബീജങ്ങളാണിവിടെ സുലഭം.. വൈകൃതങ്ങളുടെ വിഷബീജങ്ങള്‍..

ഒരു കാര്യം എന്തായാലും തീരുമാനിച്ചു..! ഇനി ഒരു നല്ല സിനിമ കാണാന്‍ മോണിംഗ് ഷോക്കെ പോകൂ..!! ഇരുട്ടിന്റെ മണമുള്ള ഇവര്‍ പകലൊക്കെ ഉറങ്ങുകയായിരിയ്ക്കും എന്നാ പ്രതീക്ഷയോടെ.. വിദ്വേഷം അല്ല ഇവരോട്.. സഹതാപം മാത്രം..

17 അഭിപ്രായങ്ങൾ:

  1. എല്ലാ കോഴിക്കോട്ടുകാരും ഇത് ശ്രദ്ധിച്ചിരിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  2. സുഹൃത്തേ നാം തുല്യ ദുഖിതരാന് ഞാനും കൊഴികോട് നിന്ന് സിനിമ കണ്ടു അപലപനീയം മേല്‍ പറഞ്ഞ അനുഭവം മിണ്ടാതിരുന്ന നാം മണ്ടന്മാരായി മടങ്ങി പോയി

    മറുപടിഇല്ലാതാക്കൂ
  3. കീരു, ഇത് കോഴിക്കോട് മാത്രം നടന്ന കാര്യം അല്ല. ആലുവയില്‍ റിലീസിംഗ് ദിവസം തന്നെ നീലത്താമര കാണാന്‍ പോയ എനിക്കും ഇത് തന്നെയാ പറയാനുള്ളത്. അവിടെയുള്ള ഡാഷ് മക്കള്‍ എന്ത് കാണാന്‍ ആണ് വന്നിരിക്കുന്നതെന്ന് സിനിമ തുടങ്ങി കുറച്ചു മിനുട്ടുകള്‍ക്കുള്ളില്‍ എനിക്ക് മനസ്സിലായി. നായികയുടെ ശരീരം ആസ്വദിക്കുക, ഈ ഒറ്റ ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നായിക ഒന്ന് ശരിക്കും കുനിഞ്ഞു കാണാന്‍ അവന്മാര്‍ അവിടെ വല്ല പൂജയും നടത്തുമോ എന്ന് പോലും ഞാന്‍ സംശയിച്ചു. ഇങ്ങനെയുള്ള സിനിമ ആസ്വാദകര്‍ അല്ലെങ്കിലേ ഭൂതവും, angel-ഉം വാഴുന്ന നമ്മുടെ മലയാള സിനിമയെ നല്ല നിലയില്‍ എത്തിച്ചു കൊള്ളും. ഇവന്മാര്‍ക്കൊക്കെ നായിക തുണി ഇല്ലാതെ തുള്ളുന്ന പടം മാത്രേ ദഹിക്കൂ.
    അതിനു വേണ്ടി അശാന്തം പരിശ്രമിക്കുന്ന സംവിധായകരും മലയാള സിനിമയെ ഉയരങ്ങളില്‍ എത്തിക്കും.

    മറുപടിഇല്ലാതാക്കൂ
  4. കിരണേ, എനിക്ക് തോന്നുനത് ഇതു മോര്‍ണിംഗ് ശോവ്യിലും ഉണ്ടാകും എന്നാണ്. ഇതു കൊണ്ട് താനെ ആയിരിക്കും ആളുകള്‍ വ്യാജ സിടി കാണുന്നത്!

    മറുപടിഇല്ലാതാക്കൂ
  5. I was also with Kiran, what happend to these guys?
    Really they have created an obnoxious atmosphere in theatre, not able to degust a gud film...

    മറുപടിഇല്ലാതാക്കൂ
  6. @പാവം ഞാന്‍:
    ആദ്യത്തെ ദിവസങ്ങളില്‍ ഒട്ടു മിക്ക സ്ഥലങ്ങളിലും ഇങ്ങനെ ആണത്രേ. വിചിത്രം തന്നെ..

    @ $ivaram:
    :-( തുല്യ ദുഖിതര്‍ :-)

    @ Clipped.in
    :-)

    @ അഖില്‍ ചന്ദ്രന്‍
    ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിയ്ക്കാം...

    @ജെറിന്‍
    ഹി ഹി!! വ്യാജന്റെ കാര്യം വേറെ.. ഈയിടയ്ക്ക് ബസില്‍ ഒരാള്‍ പറയുന്നത് കേട്ട്. പഴശ്ശിരാജ എന്ത് സിനിമയാണ്. ഒരു മെച്ചവുമില്ല എന്നൊക്കെ.. സംഭാവമെന്താണെന്നു മനസ്സിലായോ? അയാള്‍ നാല് വര്‍ഷമായി തീയേറ്ററില്‍ പോയി സിനിമ കണ്ടിട്ട്..!! വ്യാജന്റെ സ്വന്തം ആളാ!!!

    @ജയേഷ്
    നീയും അനുഭവിച്ചതല്ലേ.. കൂടുതലോന്നും പറയേണ്ടതില്ലല്ലോ...!!

    മറുപടിഇല്ലാതാക്കൂ
  7. Saw the movie yesterday at Thrissur. Though what you all hinted did not take place explicitly, one could easily smell the connotation in the seemingly harmless comments. But should mention such comments popping up at the time of launch of F M station of Asianet at Thrissur a couple of years back when Ranjini (of idea star singer) was on stage.

    മറുപടിഇല്ലാതാക്കൂ
  8. @Kuruppal
    നാലാള് കൂടുന്ന ഇടത്ത് ഒന്ന് shine ചെയ്യാന്‍...
    അതങ്ങനെ ആണ്....
    "സ്വന്തം കാര്യം സിന്ദാബാദ്" - അങ്ങനെ വേണമെങ്കിലും പറയാം

    മറുപടിഇല്ലാതാക്കൂ
  9. കിരണ്‍ ...ഇത് വെറും അസ്വാദന നിലവാരത്തെ മാത്രമല്ല;മറിച്ച് സാംസ്ക്കാരികമായ അധ:പതനത്തെക്കൂടിയാണ് കാണിക്കുന്നത്. ഗ്രാമപ്രദേങ്ങളില്‍ "ആസ്വാദനം" ഇത്രക്ക് രൂക്ഷമല്ല എന്നതാണെന്റെ അനുഭവം.
    മലയാളിയുടെ ആസ്വാദന ശേഷി കുറയുന്നു എന്നതിന്റെ തെളിവാണല്ലോ കയ്യൊപ്പ്, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ നല്ല ചിത്രങ്ങളുടെ പരാജയം!! ഋതു കാണാന്‍ പോയപ്പോള്‍ അനുഭവം മറ്റൊന്നായിരുന്നു: കുറേ പയ്യന്മാര്‍ ഞങ്ങളുടെ മുന്നിലത്തെ നിരയിലിരുന്നിരുന്നു. കുറച്ചു പെണ്‍കുട്ടികള്‍ ഞങ്ങളുടെ പുറകിലും. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഇരു കൂട്ടര്‍ക്കും ബോറടിച്ചു തുടങ്ങി. ഉടന്‍ തന്നെ ലവന്മാര്‍ നിലവാരം കുറഞ്ഞ തറ തമാശകള്‍ ഉറക്കെ പറയാന്‍ തുടങ്ങി (തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളെയും ചിരിപ്പിക്കാന്‍ ഈ നിലവാരം മതിയെന്നു തോന്നുന്നു ! ബാക്കി പത്തു ശതമാനം പേര്‍ ക്ഷമിക്കുക!!) ഇതു കേള്‍ക്കേണ്ട താമസം പെണ്‍കുട്ടികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഉറക്കെ ഒരു കൂട്ടച്ചിരി പാസാക്കി. ഇത് പയ്യന്‍സിന് ബൂസ്റ്റ് ലഭിച്ച പോലെയായി .അവര്‍ സ്റ്റോക്ക് തീരുന്നതു വരെ ചളി നമ്പറുകള്‍ നിര്‍ലോഭം വാരി വിതറി... പിന്നീടങ്ങോട്ട് അവരുടെ ചിരിയും, നിരാശ കലര്‍ന്ന കമന്റുകളും ,ബോറടിയുടെ പ്രതിഫലനമായ മൂളലുകളും കോട്ടുവായും എല്ലാം ബാക്കി പ്രേക്ഷകരും സഹിക്കേണ്ടി വന്നു.
    രസകരമായ വസ്തുത ഇതൊന്നുമല്ല; മുന്നിലെ വെള്ളിത്തിരയില്‍ മിന്നിമറയുന്ന ആ സിനിമ ചൂണ്ടിക്കാണിക്കുന്നത് അവരടക്കമുള്ള ഇന്നത്തെ യുവത്വത്തിന്റെ മൂല്ല്യച്ച്യുതിയെക്കുറിച്ചായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ജ്ഞാനം പോലും അവര്‍ക്കില്ലാതെ പോയതാണ്..... വിദ്യാഭ്യാസത്തോടൊപ്പം ഒരു നല്ല സംസ്കാരത്തെക്കൂടി വളര്‍ത്തണമെന്നത് സാംസ്ക്കാരിക കേരളം മനസ്സിലാക്കട്ടെ!!!

    മറുപടിഇല്ലാതാക്കൂ
  10. @ഷിജു
    ഹായ് നിന്റെ ഇത്രയും വലിയ കമന്റ്‌ വായിച്ചപ്പോ എനിക്ക് ഏറെ സന്തോഷമായി...
    നീ പറഞ്ഞ പോലെ തന്നെ ആണ് ഇവടെയും അവസ്ഥ.. ചിരിക്കാന്‍ ഇവിടെയും ആളുകളുണ്ടെന്ന് .... :-D

    മറുപടിഇല്ലാതാക്കൂ
  11. Kiran...Finally read the blog after installing the malayalam font!:) Let me tell you, it's not just in Kozhikode, I have had the fortune of sitting through such disgusting experiences in theatres in Cochin...perverts, that's what they are...

    PS: Malayalthil type cheyyan prayasam aayathukondanu English-il thanne ezhuthiyathu...

    മറുപടിഇല്ലാതാക്കൂ
  12. പ്രിയപ്പെട്ട "വിധിയുടെ പൈതലേ"
    മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്തു ബ്ലോഗ്‌ വായിച്ചതിനു നന്ദി :-)
    നീ പറഞ്ഞത് പോലെ ആണ് മിക്ക ആളുകളും പറഞ്ഞത്, ഇത് ഒരു പ്രദേശത്തിന്റെ പ്രശ്നമല്ലെന്ന്...

    പിന്നെ മംഗ്ലീഷ് അടിക്കുറുപ്പ്‌ നന്നായി..!! :-)

    മറുപടിഇല്ലാതാക്കൂ
  13. Vidhiyude paithalo?! O_O
    Pinne, cinema kaanan vanna 'neela' thamarakale kurich paranju cinemayude abhiprayam paranjilla...cinema engane und? :)
    But I really enjoyed reading the post...it's always nice to know males who disapprove of such vulgar behaviour...
    Ezhuthikondirikkuka :)

    മറുപടിഇല്ലാതാക്കൂ
  14. വിധിയുടെ പൈതല്‍..!! ഹി ഹി ഒന്ന് തര്‍ജമ ചെയ്തു നോക്കിയതാ!
    പിന്നെ നീലത്താമര കൊള്ളാം..

    മറുപടിഇല്ലാതാക്കൂ
  15. I think you are right...may be people prefer piracy bcz of this...i watched Avatar in calicut,it was a worst experience..i thought there were foxes...then i watched in Bnglore(not in a multiplex,that was too a single screen theater..)...i saw the difference..our place has 90%+ literacy,but only in papers...
    :(
    its so sad..
    BTW you writes wel...likd ur blog...keep writing..

    മറുപടിഇല്ലാതാക്കൂ
  16. @സോനു
    Restlessness, അതു തന്നെ..
    ആശംസകള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ