08 ഒക്‌ടോബർ 2009

ചേച്ചിയും കമ്മ്യൂണിസവും പരിപ്പുവടയും

ചീനിച്ചട്ടി ബുക്ക്ഡ്‌

ഇത് പറഞ്ഞത് ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ചേച്ചി. ഇനി സന്ദര്‍ഭം - വീട്ടില്‍ വല്ല കടുക്കയോ അതോ ഫ്രൈ ചെയ്യുന്ന നല്ല മീനോ മറ്റോ വാങ്ങിക്കാണും.. അല്ലാതെന്താ!

അമ്മയ്ക്ക് എന്നോടുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ‍(മൂടി വെച്ചത് ആണെങ്കിലും പലപ്പോഴും അതറിയാതെ പുറത്തു വരും) അറിയാമായിരുന്ന ചേച്ചി സ്വന്തം അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. അച്ഛന് ചേച്ചിയോടുള്ള  സോഫ്റ്റ്‌ കോര്‍ണര്‍ (മൂടി വെച്ചത് ആണെങ്കിലും പലപ്പോഴും അതും അറിയാതെ പുറത്തു വരും)അറിയാമായിരുന്ന ഞാനും അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു..

അങ്ങനെ വീട്ടില്‍ കമ്മ്യൂണിസം വാണിരുന്ന കാലം.

മീന്‍ ഫ്രൈ ചെയ്ത ചീനിച്ചട്ടിയില്‍ ചോറ് പുരട്ടി കഴികുന്നത് ഒരു ത്രില്‍ ആയിരുന്നു. മസാല ഒക്കെ പിടിച്ചു നല്ല പരുവത്തിലായിരിയ്ക്കും മീന്‍ വറുത്ത ചീനിച്ചട്ടി..  ചീനിച്ചട്ടിക്കു അടിപിടി ആയി, പല കുറി യുദ്ധങ്ങള്‍ കഴിഞ്ഞു, അവസാനം ഞാനും ചേച്ചിയും ഒരു പരസ്പര ധാരണയില്‍ എത്തി. ചീനിച്ചട്ടി ബുക്ക്‌ ചെയ്യാം. ബുക്ക്‌ ചെയ്യേണ്ട സമയം, അച്ഛന്‍ മീന്‍ വാങ്ങി വരുന്നതിനും ഫ്രൈ ആക്കുന്നതിനും ഇടക്കുള്ള സമയം. അത് പ്രാവര്‍ത്തികമായി..

അങ്ങനെ ഇരിക്കെ ഒരു ദിവസം, പൊയില്‍ക്കാവിലെ ഫാസ്റ്റ് ഫുഡില്‍ നിന്നുള്ള പരിപ്പുവടയുടെ ഗന്ധം എന്നെയും ചേച്ചിയെയും ഒരു പോലെ ഹഠാതാകര്‍ഷിച്ചു. വീട്ടില്‍ നിന്നും ഫണ്ട്‌ പാസ്സായി. ഇരുപതു രൂപ. പത്ത് പരിപ്പുവട വാങ്ങാം. എനിക്കാണെങ്കില്‍ പരിപ്പ് വടയ്ക്ക് ഏറെ ആര്‍ത്തി ആണ് താനും.. വീട്ടിലെത്താന്‍ ഒന്നും ക്ഷമയില്ല. പരിപ്പ് വടയുടെ മണം എന്റെ മനം കവര്‍ന്നു. റോഡില്‍ കൂടി നടന്നു തിന്നാനും വയ്യ..
അവസാനം ഇടവഴി (ആരും അധികം വരാത്ത ഇടവഴി) തന്നെ പിടിച്ചു.. പതുക്കെ പൊതി അഴിച്ചു ഒരെണ്ണം തിന്നു തുടങ്ങി.. ഹായ്‌ നല്ല ടേസ്റ്റ്.. ഇടവഴി തീര്‍ന്നപ്പോഴേക്കും ഒരെണ്ണം തീര്‍ന്നു.. (സൈക്കിള്‍ സവാരി ആയതു കൊണ്ട് ഇടവഴിയില്‍ സൈക്കിള്‍ പതുക്കെ ഓടിച്ചു കൊണ്ടായിരുന്നു തിന്നത്‌‍..) അങ്ങനെ വളരെ സ്വാഭാവികമായി വീട്ടിലേക്കു തിരിച്ചെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ പൊതിയഴിച്ചു. ഞാന്‍ ഒരെണ്ണം തിന്ന കാര്യം പറയാന്‍ പോവുകയായിരുന്നു. പക്ഷെ അതിനു വളരെ മുന്‍പ് തന്നെ ചേച്ചിയിലെ കമ്മ്യൂണിസം ഉണര്‍ന്നിരുന്നു.
ആകെ ഒന്‍പതെണ്ണം. അഞ്ചെണ്ണം നീയും നാലെണ്ണം ഞാനും തിന്നുന്ന ഏര്‍പ്പടൊന്നും വേണ്ട.. നാലര എനിക്കും നാലര നിനക്കും. 

ങേ.. അങ്ങനെയെങ്കില്‍ അങ്ങനെ! (ആത്മഗതം)
ഓ.. അതിനെന്താ..

അന്ന്  വളരെ സമാധാനപരമായി പരിപ്പുവട തിന്നു തീര്‍ന്നു. ചേച്ചിയുടെ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി (അല്ലെങ്കില്‍ എന്റെ അത്യാര്‍ത്തി) കാരണം ഫലത്തില്‍ എനിക്ക്  അന്ന് അഞ്ചര പരിപ്പുവട കിട്ടി. പിന്നീടത്‌ കൂട്ടി ആറര വരെ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞു..
യഥാര്‍ത്ഥ കമ്മ്യൂണിസത്തില്‍ പരിപ്പുവടയ്ക്കുള്ള - ഛെ..! തെറ്റി - പരിപ്പ്‌വടയുടെ കാര്യത്തില്‍ യഥാര്‍ത്ഥ കമ്മ്യൂണിസത്തിനുള്ള സ്ഥാനം അന്നെനിക്ക് ശരിക്കും ബോധ്യമായി..

8 അഭിപ്രായങ്ങൾ:

 1. Kiraaaaaaaaaaaaaaaaaaaaaaaaaaaaa. Ninte parippuvada yodulla aarthi enikkum ariyaaam.
  Where is Beedi, beedikyum und importance in communism.

  മറുപടിഇല്ലാതാക്കൂ
 2. ഉച്ചത്തില്‍ നിലവിളിക്കാന്‍ അറിയാത്തത് കൊണ്ട് ചട്ടിയിലെ തിളച്ച എണ്ണയില്‍ വെന്തു മരിച്ച (അതോ മുക്കുവന്റെ വലയിലോ?) "മീനിന്റെ വിലാപം " കിരണ്‍ അറിയാതെ പോയി...അല്ലെ?

  മറുപടിഇല്ലാതാക്കൂ
 3. @binuchandran
  എടാ ബിനൂ ബീഡി തത്കാലം പരിപ്പുവടെടെ കൂടെ ഇല്ല !!
  @shijurahmaniac
  എടാ മീനിന്റെം കോഴീടെം വിലാപം ഒന്ന് തന്നെ.. പിന്നെ, അന്ന് മീനിനേം കോഴീനേം തിന്നു.. വിലാപം കേട്ടിട്ടും.. ഇപ്പഴും ഉണ്ട് വിലാപം, വിലാപം ഇടയ്ക്കു കേള്‍ക്കും.. പക്ഷെ കോഴീനേം മീനിനേം ഇപ്പൊ തിന്നാതെ ഇരിക്കുന്നതിനു അങ്ങനെ കാരണം ഒന്നും ഇല്ല.. വിലാപം പോലും അതിനു ഒരു കാരണമായിരിക്കയില്ല :-D

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍ഡിസംബർ 16, 2009 8:58 PM

  മീന്‍ ഫ്രൈ ചെയ്ത ചീനിച്ചട്ടിയില്‍ ചോറ് പുരട്ടി കഴികുന്നത് ഒരു ത്രില്‍ ആയിരുന്നു. മസാല ഒക്കെ പിടിച്ചു നല്ല പരുവത്തിലായിരിയ്ക്കും മീന്‍ വറുത്ത ചീനിച്ചട്ടി......................hoooo kiranettaaaaaaaaaaa ...orthittu kothiyakunnuuuuuuuuuuuuuuuuuuuu

  മറുപടിഇല്ലാതാക്കൂ
 5. Nice I liked it much........................................................................

  മറുപടിഇല്ലാതാക്കൂ