വരന്‍ : "ആരോട് ചോദിച്ചിട്ടാ ഇതൊക്കെ ഏര്‍പ്പാടാക്ക്യേത്‌ന്ന്????"
വരന്റെ അച്ഛന്‍ : "ദേ നീ ഞങ്ങടെ മെക്ക്ട്ട് കേറാന്‍ വരണ്ട.. ഇതൊക്കെ ആണ് നാട്ട്നടപ്പ്.. നിനക്ക് മാത്രം എന്താ ഇപ്പോ? ആരാ നീയ്.. വീഡിയോ വേണ്ടാന്ന് പറയാന്‍.. എന്താ നിന്റെ വിചാരം.."വരന്‍ : "ഓരോരോ കോപ്രായങ്ങള്..! ഭയങ്കര ബോറാകും.. പിന്നെ കുറെ കാശും ലാഭിയ്‌ക്കാം. ഇതൊക്കെ കണ്ടോണ്ടാണ് നേരത്തേ പറഞ്ഞേ, വീഡിയോ വേണ്ടാന്ന്! അത്രക്ക് നിര്‍ബന്ധം ആണേല് സ്റ്റില്‍ ഫോട്ടോസ് എടുത്തോട്ടേ.. ഇനീം സമയണ്ട്.. വിളിച്ച് പറ ആ വീഡിയോക്കാരോട്, കേന്‍സല്‍ ചെയ്‌തൂന്ന്.."
വരന്റെ അച്ഛന്‍ : "ഒന്ന് പോടാ അവടന്ന്.. ആകെ ഒരു കല്ല്യാണല്ലേ ഒള്ളൂ.. കാലം കൊറെ കഴിയുമ്പഴാ ഇതൊക്കെ ഒന്നൂടെ കാണുന്നേന്റെ ഒരു സുഖം. ഇതിന്റെ ഒന്നും വെല ഇപ്പോ നിനക്ക് മനസ്സിലാവൂല.."
വരന്‍ : "വെറ്തേ തോന്ന്വാ.. ഇതിന്റെ വെല പെട്ടെന്ന് നിങ്ങക്കൊക്കെ മനസ്സിലാകും. പത്ത് പതിനയ്യായിരം രൂപ എന്തായാലും ആവും."
വരന്‍ : "അപ്പോ നിങ്ങടെ ഒക്കെ തീരുമാനത്തില്‍ ഒരു മാറ്റോം ഇല്ലാ??"
വരന്റെ അച്ഛന്‍ : "ഇല്ല.."വരന്‍ : "അനുഭവിച്ചോ.. എല്ലാരും കൂടി അനുഭവിച്ചോ.. ഇന്നാള് ഒരു ഫ്രണ്ടിന്റെ വീട്ടില് വീഡിയോക്കാര് വരാന്‍ വൈകി. എന്നിട്ട് മുഹൂര്‍ത്തം വരെ തെറ്റി.."
വരന്റെ അച്ഛന്‍ : "ഓ.. അങ്ങനെ വല്ലോം സംഭവിച്ചാല്‍ വിധി ആണെന്ന് അങ്ങോട്ട് കരുതും.."വരന്‍ : "ഫാദര്‍...... എങ്ങനെ ഇങ്ങനെ ക്രൂരമായി സംസാരിക്കാന്‍ കഴിയുന്നു..?"
വരന്റെ അച്ഛന്‍ : "ഒന്നു പോടാ."വരന്റെ അച്ഛന്‍ : "കാലത്ത് ഏഴ് മണിക്ക് ഇവടന്ന് എറങ്ങണം. അപ്പോ ആറ് മണിക്ക് അവര് വരും.."
വരന്‍ : "മാലേം ബൊക്കേം കൊണ്ട് വരുന്നോരെ കാര്യല്ലേ? അവര് തലേ ദിവസം രാത്രി തന്നെ വരുംന്ന് പറഞ്ഞിട്ട്ണ്ട്."
വരന്റെ അച്ഛന്‍ : "അല്ല.. വീഡിയോക്കാരെ കാര്യാ പറഞ്ഞേ.."വരന്‍ : "എന്റീശ്വരാ. അവരെന്തിനാ ആറ് മണീക്ക് വരുന്നേ..?"
വരന്റെ അച്ഛന്‍ : "മൊത്തത്തില് പിടിക്കട്ടെ.. കണ്ടിട്ടില്ലേ വീഡിയോലൊക്കെ.. പരിസരോം.. ആള്‍ക്കാരും.. ഒക്കെ പിടിക്കട്ടെ."രംഗം ഒന്ന് - പ്രഭാതം - വരന്റെ മുറി
------------------------------------------
വീഡിയോക്കാരന്‍: "സ്മൈല്‍.. "
വരന്‍ : :-|
വീഡിയോക്കാരന്‍: "സ്മൈല്‍....... "വരന്‍ : :-}
വീഡിയോക്കാരന്‍: "ചേട്ടന്‍ വല്ലാണ്ട് മസില് പിടിക്കുന്നുണ്ട്.. ചുമ്മാ സ്മൈല്‍....."
വരന്‍ : :-&
വീഡിയോക്കാരന്‍: "ഡാ.. അതൊന്ന് കാണിച്ച് കൊടുത്തേ.. ഇത് ഇത്തിരി മെന പിടിച്ച കേസാ.."(ലൈറ്റ് പിടിച്ചിരുന്ന ആള്‍ ഓടി വന്ന് വിദൂരതയിലുള്ള മൈനയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പോസ് ചെയ്‌ത ശേഷം ഓടിപ്പോകുന്നു..)
വീഡിയോക്കാരന്‍: "ഓക്കെ..?"
വരന്‍ : "ഉം."
വീഡിയോക്കാരന്‍: "റെഡിയല്ലേ?"വരന്‍ : "ഉം..."
വീഡിയോക്കാരന്‍: "സ്മയില്‍..."വരന്‍ : :->
വീഡിയോക്കാരന്‍: "ശോ.."(വീഡിയോക്കാരന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്റ്റില്ലനോട്)
വീഡിയോക്കാരന്‍: "ചേട്ടാ.. ആ ഫോട്ടോ ഒന്ന് കാണിച്ച് കൊട്.. അത് കാണുമ്പോ മനസ്സിലാകും ഇപ്പോ എങ്ങനത്തെ "സ്മൈല്‍" ആണെന്ന്.."
(സ്റ്റില്ലന്‍ അവസാനത്തെ ഒന്നു രണ്ട് ഫോട്ടോസ് കാണിച്ചു കൊടുക്കുന്നു..)
വരന്‍ : "ഓഹോ.. ഇങ്ങനെ ആരുന്നല്ലേ.. ഇത് നേരത്തേ കാണിച്ചൂടായിരുന്നോ.. വെറ്തേ ഇത്രേം സമയം വേസ്റ്റ് ആക്കി.."
വീഡിയോക്കാരന്‍: ആഹാ. ഇങ്ങനെ തന്നെ... കമോണ്‍.. സ്മൈല്‍........വരന്‍ : :-@
വീഡിയോക്കാരന്‍: ഓ.. വളരെ നന്നായിട്ടുണ്ട്.. നമ്മക്ക് കൊറച്ച് സ്നേപ്‌സ് എടുക്കാം..?വീഡിയോക്കാരന്‍: "ദാ.. കൈ രണ്ടും ഇങ്ങനെ വെച്ചു നിന്നേ.."
വരന്‍ : "നിന്നു"
വീഡിയോക്കാരന്‍: "കൈ കെട്ടിയിട്ട് ഒന്നു സ്മൈല്‍.."വരന്‍ : "കെട്ടി" :-@
വീഡിയോക്കാരന്‍: "ഇനി തൂണും ചാരി ഇടത്തോട്ട് നോക്കി ഒരു സ്മൈല്‍.."വരന്‍ : "ചാരി" :-@
വീഡിയോക്കാരന്‍: "കാലുമ്മേ കാലു കേറ്റി വെച്ച് ഒരു സ്മൈല്‍.."വരന്‍ : "കേറ്റി" :-@
വീഡിയോക്കാരന്‍: "വലത്തേ കാല് ഇത്തിരി മുന്നോട്ട് വെച്ച് ഒരു സ്മൈല്‍.."വരന്‍ : "വെച്ചു" :-@
വീഡിയോക്കാരന്‍: "വലത്തേ കൈമുട്ട് ബാല്‍ക്കണിത്തിണ്ണയില്‍ കുത്തിവെച്ച് കുനിഞ്ഞു നിന്ന് ഒരു സീരിയസ് സ്മൈല്‍.."വരന്‍ : "കുത്തി" :-@
വീഡിയോക്കാരന്‍: "മതി.. ലൈറ്റ്സ് ഓഫ്.. "രംഗം രണ്ട് - ഒരുക്കം
-------------------------
വീഡിയോക്കാരന്‍: "ഒരുങ്ങാം?"
വരന്‍ : "ഒരുങ്ങിയല്ലോ? ഒരുങ്ങീട്ടല്ലേ ഇത്രേം ഷൂട്ട് ചെയ്‌തേ?"
വീഡിയോക്കാരന്‍: "വീഡിയോഗ്രാഫിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?"വരന്‍ : "ങേ..?"
വീഡിയോക്കാരന്‍: "ചേട്ടാ.. അതു വേറേ സീന്‍. ഇതു വേറേ സീന്‍. രണ്ടും കൂടി കൂട്ടിക്കൊഴക്കല്ലേ.. പിന്നെ.. ഒരു കാര്യം.. ഇങ്ങോട്ട് ചോദ്യങ്ങള്‍ വേണ്ട. എന്തൊക്കെയാ വേണ്ടേന്ന് അങ്ങോട്ട് പറയും.. ഓക്കെ?"
വരന്‍ : "ശരി മൊയലാളീ.."
വീഡിയോക്കാരന്‍: "രണ്ട് ബട്ടന്‍ ഊര്.. കൈ മടക്കി വെച്ചതഴിക്ക്.."വീഡിയോക്കാരന്‍: "രണ്ടാള്‍ക്കാരെ ഇങ്ങോട്ട് വിളിക്ക്.. ഒരുക്കാന്‍.. വേം......" (വീഡിയോ അലറി)
"അതേയ്.. ആള്‍ക്കാരെ വിളിക്കുന്നു.. ഒരുക്കാന്‍.." (താഴെ ബന്ധു)
വീഡിയോക്കാരന്‍: "രണ്ടാള് മതീട്ടാ.. വേഗാവട്ടെ.."
(രണ്ടു പേര്‍ പുഞ്ചിരിയോടെ മുറിയ്‌ക്കകത്തേക്ക് പ്രവേശിക്കുന്നു)
വീഡിയോക്കാരന്‍: "രണ്ടു വശത്തും നിന്ന് കൊണ്ട് മടക്കൂ.."
"മടക്കി സാറേ.."
വീഡിയോക്കാരന്‍: "ഒരാള്‍ ബട്ടനിടൂ.."
"ഇട്ടു സാറേ.."
വീഡിയോക്കാരന്‍: "വെറുതേ കോളറിനു പിടിക്കൂ.."
"പിടിച്ചു സാറേ.."
വീഡിയോക്കാരന്‍: "അത്രേം മതി.. ലൈറ്റ്സ് ഓഫ്.. "
രംഗം മൂന്ന് - കാല് പിടുത്തം
--------------------------------
വീഡിയോക്കാരന്‍: "സ്ലോ മോഷനില്‍ എറങ്ങി വരണം.. പറഞ്ഞിട്ട് മതി."
(വീഡിയോ യന്ത്രത്തിന്റെ പൊസിഷന്‍ ശരിയാക്കുന്നു)
വീഡിയോക്കാരന്‍: "വാ വാ.. എറങ്ങിപ്പോരേ.."
(വരന്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്നു)
വീഡിയോക്കാരന്‍: "ചെറിയൊരു കൊഴപ്പം പോലെ.. ഒന്നൂടെ കേറിയേ... പറഞ്ഞിട്ട് എറങ്ങിയാ മതീട്ടാ.."
(വീഡിയോക്കാരന്‍ വീഡിയോ യന്ത്രത്തിന്റെ സഞ്ചാരപഥം നിര്‍ണ്ണയിക്കാനുള്ള അവസാന വട്ട റിഹേഴ്സല്‍ പൂര്‍ത്തിയാക്കുന്നു)
വീഡിയോക്കാരന്‍: "എറങ്ങിപ്പോരേ.."
(വരന്‍ വീണ്ടും സ്ലോ മോഷനില്‍ ഇറങ്ങി വരുന്നു)
വീഡിയോക്കാരന്‍: സം വാട് ബെറ്റെര്‍..
വീഡിയോക്കാരന്‍: "കാല് പിടിക്കണ്ടോരൊക്കെ പോരേ..."
വീഡിയോക്കാരന്‍: "പിടിക്കല്ലേ.. പറയാം.. ഓക്കെ..."
"റെഡി... ഓക്കെ.. ങാ പിടിച്ചോ."
വരന്‍ : "പിടിച്ചു"
......
വീഡിയോക്കാരന്‍: "പിടിച്ചോ.."
വരന്‍ : "പിടിച്ചു"
......
വീഡിയോക്കാരന്‍: "ലൈറ്റ്സ് ഓഫ്.."
രംഗം നാല് - കൂട്ട ഫോട്ടോ
-------------------------------
സ്റ്റില്ലന്‍ : "അച്ഛനും അമ്മേം നിന്നേ.."
(അച്ഛനും അമ്മേം വന്നു നിന്നു ചിരിക്കുന്നു)
സ്റ്റില്ലന്‍ : "നിങ്ങളൊക്കെ കുടുംബപരമായി മസിലു പിടിത്തക്കാരാണോ?"
വരന്‍ : "ഫാദര്‍.. അനുഭവിച്ചോ.. അനുഭവിച്ചോ.." (രഹസ്യം)
സ്റ്റില്ലന്‍ : "എന്താദ്.. ഇതു ഫോട്ടോ ആണ് വീഡിയോ അല്ല, സംസാരിക്കുന്നതു പോലെ അഭിനയിക്കാന്‍.."വരന്‍ : "അഭിനയിച്ചതല്ല.. ശരിക്കും സംസാരിച്ചതാ..."
വരന്റെ ബന്ധു : "രാഹുകാലത്തിനു മുമ്പേ എറങ്ങണം.."വീഡിയോക്കാരന്‍ : "ഞാന്‍ പറയും.. അപ്പോ എറങ്ങിയാ മതി.."
സ്റ്റില്ലന്‍ : "മാമന്‍മാരും അമ്മായിമാരും വന്നു നിന്നേ.."
...
സ്റ്റില്ലന്‍ : "ഇനി അമ്മാമ്മമാര്..."
...
വരന്റെ ബന്ധു : "സമയായി.."
സ്റ്റില്ലന്‍ : "പത്തമ്പത് കല്ല്യാണം ഷൂട്ട് ചെയ്‌ത എക്‍സ്പീരിയന്‍സോണ്ട് പറയ്വാ.. വെറുതെയാ ഈ ധൃതി.. രാഹു ഇത്തിരി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യാം.."
വീഡിയോക്കാരന്‍: "ലൈറ്റ്സ് ഓഫ്.."
രംഗം അഞ്ച് - എറക്കം
-------------------------വീഡിയോക്കാരന്‍: "എല്ലാരും കൂടി നിന്നേ.. ഇങ്ങനെ ചെതറി നിക്കാണ്ട്.. പിന്നെ വീഡിയോ കിട്ടീട്ട് അങ്ങനെ കിട്ടിയില്ല, ഇങ്ങനെ കിട്ടിയില്ല എന്നൊന്നും പറയരുത്.."
(എല്ലാവരും നാലുപാടും നിന്ന് ഒരുമിച്ചു കൂടുന്നു.. ഫില്‍ ആവാത്ത ഗേപ് അഡ്ജസ്റ്റ് ചെയ്യുന്നു.. വീഡിയോക്കാരന്റെ യന്ത്രം ചെടിച്ചട്ടിക്കിടയിലൂടെ, പൂവിനെ തഴുകി, പതിനെട്ടാംപട്ട തെങ്ങും താണ്ടി വരന്റെ മോറിലേക്ക്..)
വീഡിയോക്കാരന്‍: ഡോറിനടുത്തേക്ക് നടന്നു വരൂ..
(വരന്‍ പതുക്കെ നടന്നടുക്കുന്നു)
വീഡിയോക്കാരന്‍: ഓക്കെ..
വീഡിയോക്കാരന്‍: ഡോര്‍ തുറക്കൂ.. കേറരുത്..!!!!!!!!
(വരന്‍ ഡോറ് തുറക്കുന്നു)
വീഡിയോക്കാരന്‍: ഓക്കെ..
വീഡിയോക്കാരന്‍: കേറൂ..
(വരന്‍ അകത്തേക്ക് കേറുന്നു..)
വീഡിയോക്കാരന്‍: ഓക്കെ ദാറ്റ്സ് ഇറ്റ്..
(വീഡിയോക്കാര്‍ന്‍ നെട്ടിയില്‍ നിന്നുതിര്‍ന്ന വിയര്‍പ്പു തുള്ളികള്‍ വലതു ചൂണ്ടാണി വിരലു കൊണ്ടു വടിച്ച് മുറ്റത്തേക്ക് തളിക്കുന്നു)
രംഗം ആറ് - ദി കാര്‍
--------------------------
(വരന്റെ മൊബൈലില്‍ അറിയാത്ത നംബറില്‍ നിന്ന് വിളി..)
"വരാന്‍ പറ്റാഞ്ഞ ഏതോ സുഹൃത്ത് ആശംസ പറയാന്‍ വിളിക്കുന്നതാകും... അല്ലേല്‍ വഴി അറിയാത്ത ആരെങ്കിലും വിളിക്കുന്നതാകും.. അല്ലാതെ വേറേ ആരാ ഇപ്പൊ വിളിക്കാന്‍..
"
വരന്‍ : "ഹലോ.."
അജ്ഞാതന്‍ : "ഹലോ.. ഞാന്‍ വീഡിയോ ആണ്.."വീഡിയോക്കാരന്‍ : "ഈ നമ്പര്‍, 'വീഡിയൊ' എന്നു സേവ് ചെയ്‌തോളൂ..."
വരന്‍ : "പണ്ടാരം.. പിന്നേം വന്നോ.." (ഗദ്ഗദം)
വീഡിയോക്കാരന്‍ : "പിന്നേ... അതേയ്.."വരന്‍ : "ങാ.. കേക്കുന്ന്‌ണ്ട്.. കേക്കുന്ന്‌ണ്ട്.. പറഞ്ഞോ..."
വീഡിയോക്കാരന്‍ : "യാതൊരു കാരണവശാലും ഞങ്ങളെത്താണ്ട് കാറീന്ന് എറങ്ങരുത്... കേട്ടോ.."വരന്‍ : "ങാ.. കേട്ടു.."
വീഡിയോക്കാരന്‍ : "നമ്പര്‍ സേവ് ചെയ്യാന്‍ മറക്കല്ലേ.."വരന്‍ : "ഇല്ല.. ചെയ്‌തേക്കാം.. ബൈ.."
വരന്റെ അച്ഛന്‍ : "എന്താ മോനേ?"
വരന്‍ : "ഒന്നുമില്ലച്ഛാ.."
വരന്റെ അച്ഛന്‍ : "എങ്ങനുണ്ട് നമ്മടെ വീഡിയോ ഷൂട്ട്..?"വരന്‍ : "ഷൂട്ടിയിടത്തോളം അസ്സലായിട്ടുണ്ട്..."
വരന്‍ : "ഇനി കല്ല്യാണം...അതിനു ശേഷമുള്ള കൂട്ടഫോട്ടോ.. വീഡിയോ... പിന്നെ യാത്ര തിരിക്കല്‍... വീട്ടില്‍ കേറല്‍...റിസപ്ഷന്‍...... എന്റമ്മോ...." (ഗദ്ഗദം)
വിവാഹവും ഷൂട്ടിംഗും കഴിഞ്ഞ് വധൂഗൃഹത്തില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് പോകും വഴി വരന്റെ മൊബൈലിലേക്ക് വീണ്ടും - വീഡിയോ കോളിങ്...
വീഡിയോക്കാരന്‍ : "പിന്നേ... അതേയ്.."
വരന്‍ : "ഇല്ല നിങ്ങളെത്താണ്ട് എറങ്ങുന്ന പ്രശ്നമില്ല... സമാധാനമായിരിക്കൂ.. ഞാനല്ലേ പറയുന്നത്......"
വീഡിയോക്കാരന്‍ (ആനന്ദാശ്രുക്കളോടെ) : "വൈകിയാണെങ്കിലും ഈ വീഡിയോക്കാരനെ മനസ്സിലാക്കിയല്ലോ.. അതു മതി....."
ഹ്ഹ്ഹ് കല്യാണം കൂടിയ പോലുണ്ട്. കല്യാണ വീഡിയോക്കാരന്‍ ക്യാമറയിലൂടെ സൂര്യനെ നോക്കുന്ന ഒരു പരുവാടി കണ്ടിട്ടുണ്ട്. അതെന്താ ശരിക്കും സംഭവം???? ;)
മറുപടിഇല്ലാതാക്കൂഇതിനു മുമ്പത്തെ കല്യാണ കുറിയില്‍ ചെറുതിന്‍ ഇഷ്ടപെട്ട് ‘വിറ്റായിരുന്നു’ ഇത്. അവസാനിപ്പിച്ചത് ഒരു സുഹായില്ലെങ്കിലും ബോറഡി ഇല്ല. ......കൊള്ളാം :)
സംഗതി ജോറായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകൊള്ളാം.... :D :D :D
മറുപടിഇല്ലാതാക്കൂchiri presentation eniku piduchu:D
മറുപടിഇല്ലാതാക്കൂnannayittundettooooooooooo........
മറുപടിഇല്ലാതാക്കൂകല്യാണത്തിന് എല്ലാവരെയും ദേഷ്യം പിടിപ്പിക്കുന്ന ഒരു പരിപാടി ആണ് ഇത്
മറുപടിഇല്ലാതാക്കൂgollam....
മറുപടിഇല്ലാതാക്കൂവീഡിയോ ഇല്ലെങ്കിൽ എനിക്കെന്തു കല്യാണം എന്നല്ലേ? നല്ല രസമായി പോസ്റ്റ്!
മറുപടിഇല്ലാതാക്കൂവളരെ നല്ല പോസ്റ്റ് :)
മറുപടിഇല്ലാതാക്കൂകല്യാണം കഴിഞ്ഞാല്‍ വധൂവരന്‍മാര്‍ മാത്രമുള്ള 'ഔട് ഡോര്‍' വീഡിയോ പതിവാണല്ലോ! അതില്ലാഞതു നന്നായി, നിങ്ങള്‍ രക്ഷപെട്ടെന്നു കരുതുന്നു ?
അഭിപ്രായത്തിനു നന്ദി...!!
മറുപടിഇല്ലാതാക്കൂ@സന്ദീപ് - എന്തോ... ഞങ്ങടെ നാട്ടില്‍ ഔട്ട് ഡോര്‍ സമ്പ്രദായം ഇല്ല... :D
Awesome one...enikku parayanullathokke kiran paranjathu pole...
മറുപടിഇല്ലാതാക്കൂ:D
Keep writing..
സോനൂ ! കണ്ണ് നിറഞ്ഞു പോയെടാ..... :)
മറുപടിഇല്ലാതാക്കൂനിര്ത്തില്ല ഇനീം എഴുത്തും... :)
####വരന്റെ ബന്ധു : "രാഹുകാലത്തിനു മുമ്പേ എറങ്ങണം.."
മറുപടിഇല്ലാതാക്കൂവീഡിയോക്കാരന് : "ഞാന്‍ പറയും.. അപ്പോ എറങ്ങിയാ മതി.."####
ഹ ഹ ഹ:)
പലസ്ഥലത്തും ചിരിപ്പിച്ചു!
ഇത് ഉഷാറായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ