30 സെപ്റ്റംബർ 2009

ആദ്യത്തെ ഗൂഢാലോചന

ആറാം ക്ലാസ്സില്‍ ക്ലാസ്‌ തുടങ്ങിയ സമയം.. സോഷ്യല്‍ സയന്‍സ് എന്റെ ഒരു പേടിസ്വപ്നമായിരുന്നു. ടീച്ചര്‍ ആണെങ്കില്‍ ഞെട്ടിക്കലാണ് .. ഇടക്കിടക്കു പറയും  ഒരു Surprise test നടത്തുമെന്ന്. പക്ഷെ, അങ്ങോട്ട്‌ "നടത്തി" കളയുമെന്ന് ഞാന്‍ തീരെ വിചാരിച്ചില്ല. ഒരു ദിവസം അത് സംഭവിച്ചു. ക്ലാസ്സ്‌ പരീക്ഷയല്ലേ.. അത്രയ്ക്ക് ശ്രദ്ധയൊന്നും ഞാന്‍ കൊടുത്തില്ല. ഒഴപ്പി.. സോഷ്യല്‍ സയന്‍സ് ബുക്ക്‌ കാണുമ്പോള്‍ തന്നെ മടി വരും!

കുട്ടികളെ കൊണ്ട് തന്നെ അന്യോന്യം ടീച്ചര്‍ ഉത്തരക്കടലാസ് നോക്കിച്ചു. പെട്ടെന്നായിരുന്നു ടീച്ചര്‍ ഒരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന ഇറക്കിയത്...
  മാര്‍ക്ക്‌ കുറഞ്ഞവരൊക്കെ അച്ഛനേയോ അമ്മയേയോ കൊണ്ട് വരണം.

അയ്യോ.. ഈശ്വരാ.. കുടുങ്ങിയോ.. എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ.. ഇതാദ്യമായാണ്, ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടേ ഇല്ല..പേടിപ്പെടുത്തുന്ന ഒരു കുറ്റബോധം എന്നെ അടിമുടി വിറപ്പിച്ചു..

ഒരാഴ്ച കഴിഞ്ഞു.. കുറെ പേര്‍ അച്ഛനേയും അമ്മയേയും ഒക്കെ കൊണ്ട് വന്നു..
ഇനിയും ഉണ്ട് കുറച്ചു പേര്‍ ബാക്കി. അതില്‍ ഞാനും ഉണ്ട്..
ടീച്ചര്‍ വീണ്ടും ക്ലാസ്സില്‍ വന്നു.

ഇനി അച്ഛനേയോ അമ്മയേയോ കൊണ്ട് വരാനുള്ളവരൊക്കെ എഴുന്നേറ്റു നില്‍ക്കൂ..

സകല ധൈര്യവും മനസ്സില്‍ സംഭരിച്ചു ശ്വാസം പോലും വിടാതെ ഞാന്‍ അവിടെ തന്നെ ഇരുന്നു..

കുറെ നിഷ്ക്കളങ്കന്‍മാര്‍ എഴുന്നേറ്റു നിന്നു. അവര്‍ക്കൊക്കെ പിടിപ്പതു കേട്ടു. ഞാന്‍ ശ്വാസം പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.

ഭാഗ്യത്തിന് ടീച്ചര്‍ മാര്‍ക്ക്‌ കുറഞ്ഞവരുടെ ലിസ്റ്റ് എടുത്തിരുന്നില്ല. അന്ന് ഒന്നും സംഭവിച്ചില്ല. അങ്ങനെ, തലനാരിഴയ്ക്ക്, ഞാന്‍ ലിസ്റ്റില്‍ നിന്നു ആരും അറിയാതെ പുറത്തായി.

പക്ഷെ തീര്‍ന്നില്ല. ഇനിയും ഉണ്ട് കാര്യങ്ങള്‍.
ആ ഉത്തരക്കടലാസ്..
അതെങ്ങാന്‍ വീട്ടില്‍ ആരെങ്കിലും കണ്ടാലോ.. ഞാന്‍ ഒഴപ്പുകയാണെന്നു അറിയില്ലേ.. പിന്നെ, ഇരുന്നു പഠിക്കേണ്ടി വരും.

പെട്ടെന്നാണ്‌ കണ്ടു മറന്ന ഏതോ സിനിമയിലെ രംഗം ഓര്‍മ്മ വന്നത്..
തെളിവ് നശിപ്പിയ്ക്കല്‍...

എന്നിലെ കുറ്റവാളി ഉണര്‍ന്നു. അടുക്കളയില്‍ പോയി ആരും അറിയാതെ തീപ്പെട്ടി കൈക്കലാക്കി. പാന്റിന്റെ ഇടതു പോക്കറ്റില്‍ തീപ്പെട്ടി തിരുകി. വീടിനു പുറത്തുള്ള കക്കൂസിനെ ലക്ഷ്യമാക്കി നടന്നു. വലതു പോക്കറ്റില്‍ പരീക്ഷ പേപ്പര്‍. ഞാന്‍ അകത്തു കയറി. പൈപ്പ് തുറന്നിട്ടു. വെള്ളം വീഴുന്ന ശബ്ദം ഇപ്പോള്‍ നന്നായി കേള്‍ക്കാം. പതുക്കെ ഉത്തരക്കടലാസ് പുറത്തെടുത്തു, തീപ്പെട്ടി പുറത്തെടുത്തു. മെല്ലെ തീ കൊടുത്തു. അത് കത്തുമ്പോള്‍ നെഞ്ച് പട പട അടിക്കുകയായിരുന്നു. പെട്ടെന്നൊരു വിളി..

എടാ.. നീ എവിടെയാ, ഇങ്ങോട്ടൊന്നു വന്നേ..

നല്ല ജീവന്‍ പോയി... എന്തിനാവും വിളിക്കുന്നത്‌ ?
വല്ല ക്ലൂവും കിട്ടി കാണുമോ?
വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു - "ഞാന്‍ ദേ ഇവടെ കക്കൂസിലാണ്.."

കടലാസ് കടത്തിയ ചാരമൊക്കെ ഞാന്‍ വെള്ളമൊഴിച്ചു കളഞ്ഞു. ഒരു പൊടി പോലും ബാക്കിയില്ലെന്നു ഉറപ്പു വരുത്തിയ ശേഷം‍ പുറത്തിറങ്ങി..

ഒരു നൂറു ആശങ്കകളോടെ അടുക്കളയിലേക്കു കയറി. ഒരു കുറ്റവാളിയുടെ കുറ്റബോധത്തോടെ ഞാന്‍ ചോദിച്ചു..
എന്താ.. എന്തിനാ.. എന്നെ... വിളിച്ചത്..?

എന്തിനായിരുന്നു അന്ന് വിളിച്ചതെന്ന്‌ എനിക്കോര്‍മ്മയില്ല. ഞാന്‍ പേടിച്ചതിനായിരുന്നില്ല എന്ന് മാത്രം ഓര്‍മയുണ്ട് ..

ആ സംഭവം പിന്നീട് കുറെ കാലം എന്നെ വേട്ടയാടി - അതിലും വലിയൊരു ഗൂഢാലോചന നടത്തുന്നത്  വരെ! ഇന്നതോര്‍ക്കുമ്പോഴും പറയുമ്പോഴും ഞാന്‍ ചിരിക്കും.. പക്ഷെ ഉള്ളിലെവിടെയോ, അന്ന് ഞാന്‍ പേടിച്ച ആ പേടിയുടെ ഒരണു വന്നു എന്നോട് ചോദിക്കും - "ഉള്ളിന്റെ ഉള്ളില്‍ നീ ശരിക്കും ചിരിക്കുന്നുണ്ടോ..?" എന്ന്..
എനിക്കറിയില്ല, പക്ഷെ ഒന്നറിയാം.. പതിനാലാണ്ട് കഴിഞ്ഞിട്ടും, എനിക്കറിയാന്‍ കഴിയുന്നുണ്ട് ആ ഭയം, ഇന്നലെ കഴിഞ്ഞത് പോലെ..

7 അഭിപ്രായങ്ങൾ:

  1. ഇതു വായിച്ചപ്പോള്‍ എന്റെ സ്കൂള്‍ കാലം പെട്ടെന്ന് ഓര്‍മ വന്നു..കണക്കുപേപ്പര്‍ കത്തിച്ചില്ല പക്ഷെ.. ...കീറികളഞ്ഞു...ഇന്നും അതൊരു ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയു.... .ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര സമ്മാനിച്ചതിന് നന്ദി....:)

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന് വേറെ ഒരാള്‍ ഇതേ കാര്യം എന്നോട് പറഞ്ഞു. കണക്കു പേപ്പര്‍ കീറി കളഞ്ഞ കാര്യം.. :-)
    കീറിക്കളഞ്ഞ കാര്യം പറഞ്ഞതിന് നന്ദി:-)

    മറുപടിഇല്ലാതാക്കൂ
  3. neeyathu kathichu kalayunna vare enikkum aake tension aayi ppoyi monae... ini athavaa puka engaanum purath varunnath kand ninne pidichaalo enn vare njhaan chinthichu poyi kiranee... heh heeh.. aethaayaalum ithu kollaaam... :D

    മറുപടിഇല്ലാതാക്കൂ
  4. ഏയ്.. പുകയുടെ കാറ്റര്യം ഒന്നും ഓര്‍ത്തിട്ടു കൂടി ഉണ്ടായിരുന്നില്ല...!!

    മറുപടിഇല്ലാതാക്കൂ
  5. മാര്‍കില്ല paper മനസില് മാര്‍ക്കു െചയ്തു അെല്ല ? വളെര നനായിരിക്കുന്നു....!

    മറുപടിഇല്ലാതാക്കൂ