17 സെപ്റ്റംബർ 2009

കോഴിയുടെ വിലാപം

അന്ന്‌ ഞാന്‍ നാലാം ക്ലാസ്സില്‍ ആയിരുന്നിരിയ്ക്കും
ബന്ധനസ്ഥനായ ഒരു കോഴിയെ
ഞങ്ങളുടെ (ഞാനും ചേച്ചിയും സമപ്രായക്കാരും) കയ്യില്‍ ഏല്‍പ്പിച്ചിട്ട്‌
അമ്മായി പറഞ്ഞു -
"ആ വേലായുധേട്ടന്റെ അടുത്ത്‌ ചെന്ന്‌
ഇതിനെ ഒന്നു ശരിയാക്കി കൊണ്ടു വാ മക്കളേ.."

കോഴിയെ കഴുത്തു ഞെരിച്ചാണ്‌ കൊല്ലുന്നതെന്നു കേട്ടിട്ടുണ്ട്‌..
ഇനി ഇപ്പോ എന്തിനാ വേലായുധേട്ടന്‍?
ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം..

ഞങ്ങളോരോരുത്തരായി അന്നതിന്റെ കഴുത്തു പിടിച്ചു ഞെരിച്ചു...
ഒരു കുറ്റബോധവും തോന്നിയില്ല അന്ന്‌..
പക്ഷെ കോഴി ചത്തില്ല (കോഴികള്‍ മരിച്ചാല്‍ ചത്തു എന്നു പറയണം)
പകുതി ചത്ത അതിനു മോക്ഷം കൊടുക്കാന്‍ ഒടുവില്‍
വേലായുധേട്ടന്‍ തന്നെ വേണ്ടി വന്നു..

ഇതു പണ്ടത്തെ കഥയാണ്‌..
കോഴിയെ കഴിക്കാന്‍ എനിക്കിഷ്ടമായിരുന്നെങ്കിലും
വാങ്ങാന്‍ പോകാന്‍ മടിയായിരുന്നു..
അച്ഛന്റെ കൂടെയേ പോകൂ..
കോഴിയെ ത്രാസിലിട്ടു തൂക്കും..
പിന്നെ കഴുത്തിനോട്‌ ചേര്‍ത്തു കത്തി കൊണ്ടു വെച്ചിട്ട്‌..
ഒറ്റ മുറി..
പ്ലാസ്റ്റിക്‌ പെട്ടിയിലേക്കു ഒരു ഏറ്..
അതിനകത്തു കിടന്ന്‌..

ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...
ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...

ഒച്ച മാത്രമേ കേള്‍ക്കൂ പിന്നീട്‌..
പിടച്ചിലായിരിയ്ക്കും, മരണവേദന..

കുറച്ചു സമയം കഴിഞ്ഞാല്‍ നല്ലൊരു
പ്ലാസ്റ്റിക്‌ കവറിനകത്താക്കി കൊണ്ടു വരും..
ചൂടുള്ള മാംസം..
അത്‌ ആ കോഴിയായിരുന്നെന്നു തോന്നുകയേ ഇല്ല..

പിന്നീട്‌ അതിനെ കറി വെച്ച്‌ കഴിയുമ്പോഴേയ്ക്കും
കോഴിയെ വാങ്ങാന്‍ പോയ സംഭവം തന്നെ മറന്നിരിയ്ക്കും..
നല്ല രുചിയുള്ള ഒരു ഭക്ഷണ പദാര്‍ത്ഥം..

ബ്രോയിലര്‍ കോഴികളെല്ലാം ഒരു പോലെ ആയതു കൊണ്ടാവും..
നൂറു കോഴികളെ പോലും ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തോടെ
കൊല്ലാന്‍ കഴിയുന്നത്‌...

ഒരു കോഴിയുടെ നേര്‍ക്കു കത്തിയും കൊണ്ടു ചെല്ലുമ്പോള്‍
ചുറ്റുപാടും കൂടുകളില്‍ കിടക്കുന്ന
അസംഖ്യം കോഴികള്‍ പിടയ്ക്കുന്നുണ്ടാവും..
സ്വന്തം ഊഴം വരുന്നതു വരെ അങ്ങനെ എത്ര വട്ടം...?

ചില കാര്യങ്ങള്‍ക്ക്‌ വേണ്ടി മറ്റു ചില കാര്യങ്ങള്‍
കണ്ടില്ലെന്നു വിചാരിയ്ക്കണം..

ഇതു വരെ ഉള്ളില്‍ കൊണ്ടു നടന്ന ഈ കാര്യം ഞാന്‍
ഇപ്പോള്‍ പറഞ്ഞതെന്തുകൊണ്ടാണെന്നറിയുമോ?
ഞാന്‍ ഇപ്പൊള്‍ കോഴിയെ കഴിയ്ക്കാത്തതു കൊണ്ട്‌..
എന്നെങ്കിലും ഒരു ദിവസം ഈ ബ്ളോഗ്‌ പോസ്റ്റ് അപ്രത്യക്ഷമായാല്‍
അത്‌ഭുതപെടാനൊന്നുമില്ല കേട്ടോ!

പക്ഷെ, എനിക്കു വയ്യ..
വൃത്തിയും വെടിപ്പുമില്ലാതെ..
കൂട്ടില്‍ ശ്വാസം മുട്ടി..
ആഘോഷങ്ങള്‍ നടക്കുന്ന ദിവസവും കാത്തു പേടിച്ചു കഴിയാന്‍..
എനിക്കു വയ്യ.. ഭയമായി മാറി
കഴിയ്ക്കുന്ന ആളുകളില്‍ അറിയാതെ ആണെങ്കിലും
വിഷം നിറയ്ക്കാന്‍

കോഴിയില്‍ സ്വന്തം സ്വത്വത്തെ
ഒരിയ്ക്കലെങ്കിലും അറിയാന്‍ ശ്രമിച്ച
എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഇതു
സമര്‍പ്പിയ്ക്കുന്നു..

13 അഭിപ്രായങ്ങൾ:

  1. ഇടക്കാലത്ത്‌ ഞാന്‍ കുറച്ചുകാലം മാംസാഹാരം നിര്‍ത്തിയിരുന്നു....എന്നോ ഒരിക്കല്‍ ചൂടുള്ള കോഴിബിരിയാണി കണ്ടപ്പോള്‍ ന്താന്‍ എന്‍റെ സ്വത്വത്തെ മറന്നു.....

    മറുപടിഇല്ലാതാക്കൂ
  2. ആ പിടച്ചിലിനെ പറ്റി എഴുതിയത് വായിച്ചിട്ടു തന്നെ വിഷമമാവുന്നു.:(

    മറുപടിഇല്ലാതാക്കൂ
  3. ങാ.. ജോസഫ് മാത്രം അങ്ങനെ വിളിച്ചോ.. :-D

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം മോനേ...വളരെ നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. രജനീഷേട്ടാ ആ മോനേ വിളി എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  6. എന്തിനാണ് നമ്മുെട ശരീരം മറ്റു ജീവ്ജാലങളുെട ശ്മശാനമാകുനനതു?
    അവരിലും ചോരയേല്ല ഒഴുകുന്നത്?
    നമ്മെളലാം മരണം അഭിമുഖീകരികുമ്പോള് ഇതുപോെല പിടയിേല്ല???
    നമ്മുെട സ്വാര്ഥതയ്കു മറ്റൊരു ജീവെന കൊല്ലുന്നു കഷ്ടം!!
    :-(

    മറുപടിഇല്ലാതാക്കൂ
  7. ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ്

    ശരീര ഘടന- മാംസഭുക്ക്

    1. കുടലിന്റെ നീളം - ഉടലിന്റെ മൂന്നിരട്ടി
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല.
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍
    6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.
    7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- പകല്‍.
    9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.
    11. ഭക്ഷണ രീതി- വിഴുങ്ങുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു


    സസ്യഭുക്ക്, മനുഷ്യന്‍

    1. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.
    6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.
    7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- രാത്രിയില്‍
    9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല.
    11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

    ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

    http://sasyaharam.blogspot.com/2010_10_01_archive.html

    മറുപടിഇല്ലാതാക്കൂ