19 നവംബർ 2013

ആകാശം

ആകാശത്ത് നിന്ന് ഒരു നക്ഷത്രക്കുഞ്ഞിളകി
ദൂരേയ്ക്ക് പറന്നു പോവുന്നത് നോക്കിയിരിക്കുകയാണ്‌ ഉറക്കം വന്നു തുടങ്ങിയ കുട്ടി.
"ഈ പോക്ക് പോയാല്‍ സ്കൂളിന്റെ അടുത്തുള്ള പാടത്ത് ചെന്നു വീഴും.."

കൊച്ചിയും, അറബിക്കടലും കടന്ന് പടിഞ്ഞാട്ടേക്ക് കുതിയ്ക്കുന്ന
വിമാനം നോക്കിയിരിയ്ക്കുകയാണ്‌ വിയര്‍പ്പാറ്റിക്കൊണ്ടച്ഛന്‍
"നേരേ പടിഞ്ഞാറ് ഷാര്‍ജയാണോ അതോ സൗത്ത് ആഫ്രിക്കയോ?
ഏതാണ്ട് പതിനൊന്ന് മണിയ്ക്ക് ഷാര്‍ജയിലെത്തുമായിരിയ്ക്കും.
അല്ലാ ഇവിടത്തെ പതിനൊന്നു മണീന്നു വെച്ചാ അവിടെ എത്രമണിയാണോ ആവോ?"

നടു രണ്ടു തവണ പൊട്ടിച്ച ശേഷം ആകാശത്തേയ്ക്കു നോക്കി കോട്ടുവായിടുകയാണ്‌ അമ്മ
ആകാശത്ത്, നാളേക്കു വേണ്ട സാമ്പാര്‍ കഷണങ്ങളില്‍ വെണ്ടയ്ക്കയുടെ ഒരു കുറവുണ്ട്.
"അവിയല്‍ തന്നെ ഒറപ്പിയ്ക്കാം.."

6 അഭിപ്രായങ്ങൾ:

  1. ഋതു ഭേതത്തിൽ യാചനയുടെ നിഴലാട്ടം ,ഗൃഹാതുരത്തിന്റെ മിന്നലാട്ടം ,മനമിഴിയിലാടുന്ന കനലാട്ടം ഇനി എവിടെയെന്നു ചിന്തിക്കുന്ന ശൂന്യത .ഞാൻ അറിഞ്ഞ കവിത.ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. ആകാശസാമ്പാര്‍...!! ബഷീര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു പേര്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബഷീറിനെ കൊച്ചാക്കല്ലേ അജിത്തേട്ടാ ;-) നല്ല വാക്കുകള്‍ക്ക് നന്ദി :-)

      ഇല്ലാതാക്കൂ
  3. അച്ഛൻ ഷാർജയിൽ നിന്ന് ചിന്തിക്കുകയോ, അമ്മ ഷാർജയെ കുറിച്ച് ചിന്തിച്ച് , സാമ്പാർ-ലേക്ക് വീഴുകയോ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടെ ഒരു 'ഇത് ' ഉണ്ടാകുമായിരുന്നു.... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവാര്‍ഡ് സിനിമേടെ എടയ്ക്ക് കോമഡി പറഞ്ഞ് രസച്ചരട് പൊട്ടിയ്ക്ക്ല്ലേ ഹരിപ്രിയേ!

      ഇല്ലാതാക്കൂ