10 ഏപ്രിൽ 2013

ഞാനും നീയും


പ്രണയിക്കുന്നവർക്ക് എല്ലാം അറിയണമെന്നാണ് ശാഠ്യം
ആരും അറിയാത്തിടത്തോളം ചെല്ലാൻ അനുവദിയ്ക്കുക,
ആരോടും പറയാത്തത് പറയുക,
അങ്ങനെ പ്രണയത്തിന്റെ ഉപാധികൾ വിചിത്രമാണ്.

ഉപാധികൾ ഇല്ലാത്ത പ്രണയമുണ്ട്.
നീ നീ എന്നു പറയുന്നതിനെയൊക്കെയും ഞാൻ ഞാൻ എന്നു
പ്രതിധ്വനിപ്പിയ്ക്കുന്ന ചില നേരങ്ങൾ പോലെ..
അവിടെ ഒരാൾ ഒരറ്റത്തു ആർക്കെന്നില്ലാതെ തന്നുകൊണ്ടിരിക്കുന്നു,
മറ്റെയാൾ വേറൊരറ്റത്തു ശ്രദ്ധയോടെ സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നു.

രണ്ടു പേരും "ഞാൻ" എന്നു സമ്മതിച്ചവരാണ്.
അതിന്റെ കാരണങ്ങൾ രഹസ്യമാണ്, അദൃഷ്ടവും.

രണ്ടു പേർക്കും ധൃതിയില്ല - ഇന്നൊരു കത്തെഴുതിയാൽ
ജന്മങ്ങൾ കഴിഞ്ഞാവും ചിലപ്പോൾ മറുപടി.

രണ്ടു പേർക്കും പ്രതീക്ഷകളില്ല - വരുമെന്ന് പറഞ്ഞിട്ട്
വരാതിരുന്നാൽ ദുഃഖമില്ല. "വരും, വരട്ടെ" എന്ന് സ്വസ്ഥമായുറങ്ങും.

അപ്പൂപ്പൻതാടികൾ ഒഴുകി നടക്കുമ്പോൾ
കാറ്റ് തീരുമാനിക്കും ഇനിയെവിടെ എന്ന്.

"ഞാനും പിന്നെ ഞാനും മാത്രം", "എന്റെ ഞാൻ"
അങ്ങനെ എന്തെല്ലാം കുസൃതികളാണ് ഞാനും നീയും തമ്മിൽ.

10 അഭിപ്രായങ്ങൾ:

 1. ഉപാധികൾ ഇല്ലാത്ത പ്രണയമുണ്ട്.

  വളരെ,വളരെ,വളരെ,വളരെ,വളരെ വിരളം, എന്നു പറയാതെ വയ്യ..

  കവിത നന്നായി

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :-)

   ഇല്ലാതാക്കൂ
 2. അജ്ഞാതന്‍ഏപ്രിൽ 10, 2013 11:09 PM

  മുകളിലെഴുതിയത് പ്രണയമോ അതോ ജീവിതമോ എന്നൊരു മറുമൊഴി ...
  ഞാനും നീയും ഞാൻ മാത്രതയിലേക്ക് ചുരുങ്ങുന്നത് പ്രണയം ജീവിതത്തിലേക്ക് ചുവടിടുമ്പോൾ ...
  ഉത്തരങ്ങളുടെ വിരളതയെക്കാൾ അവ അപ്രസക്തം, പ്രണയത്തിലെ ജീവിതത്തിൽ ...
  ഓരോ ചൂണ്ടു വിരലിൻറെയും വ്യക്തതകളിലാണ്‌ ജീവിതം ജീവിക്കുന്നത് !!
  മറുപടികൾ എന്നും ധ്രിതിപിടിച്ച കൌതുകങ്ങളാണ് പ്രണയത്തിൽ...
  അസ്വസ്ഥമായ രാത്രികളിലെ പ്രണയത്തിൻറെ കാത്തിരിപ്പുകൾ,
  സ്വസ്തസാന്ദ്രമായ ജീവിതനിദ്രകൾ എന്നുള്ള പ്രതീഷകളിലാണ് ..... ;)

  Prasad

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓരോ ചൂണ്ടു വിരലിൻറെയും വ്യക്തതകളിലാണ്‌ ജീവിതം ജീവിക്കുന്നത് :-) Thanks Prasad

   ഇല്ലാതാക്കൂ
 3. ഒടുക്കത്തെ വരികൾ സ്പർശിച്ചു. അതിമനോഹരം!

  മറുപടിഇല്ലാതാക്കൂ