ഇടയ്ക്ക് ഒളികണ്ണിട്ടു നോക്കിയപ്പോള്‍, ദേ ആ രണ്ട് പേര് - അവര്‍ വിടാതെ കൂടിയിരിയ്ക്കുക തന്നെയാണ്.. എന്റെ നടത്തത്തിനൊപ്പം തന്നെ ഉണ്ട്..
എന്തിനാണാവോ ഈശ്വരാ ഈ പുലരാന്‍ നേരത്ത് ഇവര്‍ എന്റെ പുറകെ വെച്ചു പിടിയ്ക്കുന്നത്? ഒരു പിടീം കിട്ടുന്നില്ല..
ഞാന്‍ സംശയത്തോടെ ഒന്നു നിന്നു. പതുക്കെ അവര്‍ നടക്കുന്ന ഭാഗത്തേയ്ക്കു നോക്കി.. ദാ അവരും നടത്തം നിര്‍ത്തിയിരിയ്ക്കുന്നു.. ആശ്വാസത്തോടെ ഞാന്‍ വീണ്ടും നടന്നു.. ദേ വീണ്ടും അവര്‍ ഫോളോ ചെയ്യുന്നു..
NH നോട് ചേര്‍ന്ന് പുതുതായി പണിയുന്ന ഫ്ലാറ്റിനടുത്തെത്തിയപ്പോഴേയ്ക്കും എന്റെ കഷമ നശിച്ചു. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.. ഞാന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക് ഇട്ടതു പോലെ നിന്നു, എന്നിട്ട് അവരുടെ നേരെ നോക്കി. എനിക്ക് കലിയാണ് വന്നത് - ഞാന്‍ നിന്നപ്പോള്‍ അതേ പോലെ സഡന്‍ ബ്രെയ്ക്ക് ഇട്ടതു പോലെ അവരും നിന്നിരിയ്ക്കുന്നു..
designed by Jolly |
രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, "അതെ".
"എന്തിനാ എന്നെ ഫോളോ ചെയ്യുന്നത്? ഞാന്‍ നടക്കുമ്പോള്‍ അതേ പോലെ നടക്കുന്നത്? എന്നെ ഇമിറ്റേറ്റ് ചെയ്ത് വടിയാക്കുന്നത്?", ചറപറാ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു.
"ഞങ്ങള്‍ ആരെ ഫോളോ ചെയ്തെന്നാ?", പുച്ഛം കലര്‍ന്ന സ്വരത്തില്‍ അവര്‍ ഒരുമിച്ചു ചോദിച്ചു.
"എന്നെത്തന്നെ.. ആളെ ഒരു മാതിരി സോമനാക്കല്ലേ.. ഞാന്‍ എറങ്ങിയപ്പോ തൊട്ടു കാണ്വാണ് നിങ്ങളുടെ ഈ കോപ്രായം.."
"ഞങ്ങളിവടെ ആരേം ഫോളോ ചെയ്തില്ല..", ആത്മവിശ്വാസത്തോടെ അവരുടെ മറുപടി.
"ആഹാ! ഞാന്‍ നടക്കുമ്പോ അതേ പോലെ നടക്കുക,ഞാന്‍ നടക്കുന്ന അതേ സ്പീഡില്‍ കൂടെ നടക്കുക.. പിന്നെ ഞാന്‍ നടത്തം നിര്‍ത്തുമ്പോള്‍ നിങ്ങളും നടത്തം നിര്‍ത്തുക.. ഇതു ഫോളോ ചെയ്യലല്ലേ..!"
അവര്‍(മന്ദഹാസം)
"വല്ലാതെ ചിരിയ്ക്കല്ലേ... എനിക്ക് ഇത് തമാശയായി തോന്നുന്നില്ല.. ഇന്നലെ രാത്രി 1 മണി കഴിഞ്ഞു കിടക്കുമ്പോള്‍, ഇന്ന് പുലര്‍ച്ചെ 5 മണിക്കെഴുന്നേറ്റ് ജോലിക്ക് പോവുകയാണ്.. അപ്പഴാ ഈ ഏടപാട്.. പോയിട്ട് പണി ഉണ്ട്.. Actually നിങ്ങള്‍ക്ക് എന്താ വേണ്ടത്? ഈ നേരം വെളുക്കാന്‍ നേരത്ത് എന്തിനാ എന്റെ പുറകെ കൂടിയിരിയ്ക്കുന്നത്?"
"ഞങ്ങക്കൊന്നും വേണ്ടേ..! ഞങ്ങളെ കണ്ടപ്പോള്‍, "എന്തെങ്കിലും വേണം" - അങ്ങനെ തോന്നിയോ? (വീണ്ടും മന്ദഹാസം)
"എന്നാ ഒരു കാര്യം ചെയ്യ്.. നിങ്ങള്‍ ഫോളോ ചെയ്യുകയല്ല എന്നല്ലേ പറഞ്ഞത്.. നിങ്ങളങ്ങോട്ട് നടക്ക്.. നിങ്ങള്‍ പോയിട്ടേ ഞാനിനി പോകുന്നുള്ളൂ.."
"അത്രയ്ക്ക് കടുത്ത തീരുമാനം ഒക്കെ എടുക്കണോ?" (വീണ്ടും പുച്ഛം കലര്‍ന്ന ചോദ്യം)
അവിടെ കാത്തു നിന്നു ഇത്തിരി നേരം. രണ്ട് പേര്‍ക്കും ഒരനക്കവും ഇല്ല.. ഞാന്‍ ദയനീയമായി അവരുടെ മുഖത്തേയ്ക്കു നോക്കി..ഒരു രക്ഷേം ഇല്ല.. ഇപ്പോഴൊന്നും അവര്‍ അനങ്ങുന്ന മട്ടില്ല!
ഒരു ഭാവവ്യത്യാസവും കാണാതായപ്പോള്‍ ഞാന്‍ മൗനം ഭഞ്ജിച്ചു..
"ശരി.. അപ്പഴേ, എനിക്ക് നിങ്ങളുടെ ഈ കോപ്രായത്തിനനുസരിച്ച് തുള്ളാന്‍ ഇപ്പോ സമയമില്ല.. ജോലിയ്ക്ക് പോണം..നിങ്ങള്‍ രണ്ട് പേരും എങ്ങോട്ടാ? എന്താ പരിപാടി?"
"ഞങ്ങള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്ക്യാ.."
"അതു മനസ്സിലായി.. വേറെ ഒരു പണീം ഇല്ലല്ലേ...?"
"ഏയ്.. ഇല്ല.." (വീണ്ടും മന്ദഹാസം)
"ഇപ്പോ എങ്ങോട്ടാ?"
"പറഞ്ഞില്ലേ കറക്കം തന്നെയാണ് പണി എന്ന്.."
"ങാ.. കറങ്ങുന്നതൊക്കെ കൊള്ളാം.. വെറുതെ ഒപ്പത്തിനൊപ്പം നടന്ന് ആള്‍ക്കാരെ വടിയാക്കരുത്.."
"ഓ.." (വീണ്ടും മന്ദഹാസം)
"ഉം.. അപ്പോ വേണ്ട പോലെ പറഞ്ഞാല്‍ ഇവന്മാര് കേള്‍ക്കും.. ച്ഛെ.. ആദ്യമേ കലിപ്പിയ്ക്കണ്ടായിരുന്നു.. ഈ ബുദ്ധി നേരത്തേ പോയില്ലല്ലോ.." (ആത്മഗതം)
"എന്നാ പിന്നെ ഞാനങ്ങോട്ട് നടക്കട്ടെ.. പോയിട്ട് പണിണ്ട്.. നിങ്ങള്‍ സാവകാശം പോലെ കറങ്ങിക്കോ.. ഞാന്‍ ആദ്യം ഇത്തിരി ചൂടായിപ്പോയി.. ഒന്നും മനസ്സില്‍ വെക്കണ്ട! നമ്മള് ചെയ്യുന്ന പോലെ ഒക്കെ ആരെങ്കിലും ചെയ്താല്‍ ദേഷ്യം വരില്ലേ.. വൈകിയാണെങ്കിലും ഇപ്പോ കാര്യം മനസ്സിലായല്ലോ... സമാധാനം!"
"ഓ..", രണ്ട് പേരും ഒരേ സ്വരത്തില്‍ പുഞ്ചിരിയോടെ..
ഞാന്‍ ആശ്വാസത്തോടെ അല്പം വേഗത്തില്‍ നടന്നു.. തിരിഞ്ഞു നോക്കിയപ്പോള്‍ ദേ അവര്‍! വീണ്ടും എന്റെയൊപ്പം തന്നെ.. ഇത്രെം പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.. ഇവര്‍ക്ക് എങ്ങനെ ഇങ്ങനെ പെരുമാറാന്‍ പറ്റുന്നു! ഒരു വിലയും ഇല്ല, ഇത്രയും നേരം കണ്ഠക്ഷോപം ചെയ്തതിനൊന്നും..
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല.. അവിടെ നിന്നും ഓടാന്‍ തുടങ്ങി.. കയറ്റമുള്ള ഇടവഴി കടന്ന് ഓഫീസിന്റെ ഗെയ്റ്റിനടുത്തെത്തി.
അവര്‍ വിടാതെ എന്റെ പുറകെ ഓടുകയാണ്.. എനിക്ക് ആകെ ഭ്രാന്ത് പിടിച്ച് തുടങ്ങി.. ഇടയ്ക്ക് ഓട്ടം നിര്‍ത്തി അവരോട് അലറിവിളിച്ചു പറഞ്ഞാലോ എന്നും തോന്നി.. പക്ഷേ ഞാന്‍ ഓടി ഓഫീസിന്റെ ഗെയ്റ്റ് കടന്ന് അകത്ത് കയറി..
ഓടിക്കിതച്ച് വരുന്നത് കണ്ട് സെക്യൂരിറ്റി ചേട്ടന് ചോദിച്ചു, "എന്തേ..? എന്തു പറ്റി? late ആയോ?"
"ഏയ്.. ഒന്നുല്ല. രണ്ട് പേര് ഫോളോ ചെയ്തു.. ചുമ്മാ.. ആളെ വടിയാക്കാന്‍..", ഞാന്‍ കിതച്ചു കൊണ്ട് പറഞ്ഞു..
ഞാന്‍ പുറത്തേയ്ക്കു നോക്കിയപ്പോള്‍ അവരെ കാണാനില്ല..
"ഉം.. ഓഫീസിനകത്ത് അവര്‍ക്ക് എന്നെ എന്തായാലും ഫോളോ ചെയ്യാന്‍ പറ്റില്ല..!", അതോര്‍ത്തപ്പോള്‍ ആശ്വാസം തോന്നി.
ലോഗിന്‍ ചെയ്ത് കോണിപ്പടി കയറിക്കയറി ഞാന്‍ രണ്ടാമത്തെ നിലയിലെത്തി. ഇടനാഴിയിലൂടെ നടന്നു അകത്തേയ്ക്ക് കയറുന്നതിനു മുമ്പ് ജനാലയിലൂടെ അവസാനമായി ഒന്നു കൂടി പുറത്തേയ്ക്കു നോക്കി..
രണ്ടു പേരും പുറത്തുതന്നെയുണ്ട്.
ഞാന്‍ ഭീഷണിയോടെ നോക്കി. "നേരം വെളുക്കട്ടെ കാണിച്ചു തരാം. എന്നെയല്ലേ പേടിയില്ലാത്തേ! വേറേ ആളെ എറക്കും, കണ്ടോ.."
നേരം വെളുത്തപ്പോ നമ്മടെ ആളെത്തി.. അല്ലാ.. ആളെത്തിയപ്പോഴാണ് നേരം വെളുത്തത്..
ഞാന്‍ ആ കാഴ്ച കാണാന്‍ ജനാലയുടെ അടുത്തേയ്ക്ക് ഓടി.. ആ ചന്ദ്രനും നക്ഷത്രവും എന്നെ ഫോളോ ചെയ്യാന്‍ പറ്റാതെ നിന്നു പരുങ്ങുന്നതു കാണാന്‍..
ങേ .... ഇതിപ്പോ ഇങ്ങളു മ്മളെ വടിയക്കിയല്ലാ.... ചന്ദ്രനും നക്ഷത്രവും അല്ലെ ??? ഉം .... ഞാന്‍ വിചാരിച്ചു വല്ല twitter followers ഉം ആണെന്ന് .....
മറുപടിഇല്ലാതാക്കൂ@ഹരിപ്രിയ and @all
മറുപടിഇല്ലാതാക്കൂവായിച്ചു പോയവരെല്ലാം ആത്മസംയമനം പാലിയ്ക്കുക... ഹി ഹി.. :D
പറ്റിച്ചേ...
മറുപടിഇല്ലാതാക്കൂആദിത്യനും... ഒരു പകലെ ആയുസ്സോള്ളൂ...!!
മറുപടിഇല്ലാതാക്കൂഅടിപൊളി :)))
മറുപടിഇല്ലാതാക്കൂശ്ശെടാ പറ്റിച്ചല്ലോ.......
മറുപടിഇല്ലാതാക്കൂha ha.. kollam, njn karuthuyath pattikal(dogs) aayirikkum enna.. nice work
മറുപടിഇല്ലാതാക്കൂആളെ ഒരു മാതിരി സോമനാക്കല്ലേ..
മറുപടിഇല്ലാതാക്കൂഞാനും ഒരു follower ആണേ !!!
നന്നായി..പുതുവത്സരാശംസകള്‍
@കിരണ്‍ ചേട്ടന്
മറുപടിഇല്ലാതാക്കൂചുമ്മാ ഇരിക്കട്ടെ
@നാമൂസ്
;-)
@ഷാജിഖത്തര്‍
Thanks! :)
@JITHU
New year സ്പെഷ്യല്‍ ആണ് ;-)
@കണ്ണന്
Picture കണ്ട് മനസ്സിലാക്കി എന്നു ആരെങ്കിലും പറയുമോ എന്നു കരുതി.. അങ്ങനെ തോന്നാത്ത വിധത്തില്‍ ദെസിഗ്ന് ചെയ്യിപ്പിച്ചതാ.. നമ്മടെ ആശാനെക്കൊണ്ട്..
കറങ്ങുന്നതിന്റെ പുറത്ത് കയറിയാണല്ലോ നമ്മുടെ നടത്തവും..
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ
:)
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ!
ഇതോരു മാതിരി പരിപാടിയായിപോയല്ലോ !!
മറുപടിഇല്ലാതാക്കൂKollaam......
മറുപടിഇല്ലാതാക്കൂനിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂ@കലാവല്ലഭന്‍
മറുപടിഇല്ലാതാക്കൂ@ശ്രീ
@വിജിലാല്‍
@അസീസ്
:)
@അഭി
ഉം പിന്നേ.. ;)
superb kira............nice post...
മറുപടിഇല്ലാതാക്കൂThanks!
ഇല്ലാതാക്കൂvalare ishtapettu...
മറുപടിഇല്ലാതാക്കൂമനോഹരം
മറുപടിഇല്ലാതാക്കൂ