ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ സ്വാഭാവികമായും നല്ല കാറ്റും, പിന്നെ ഒരു ചെറിയ അരക്ഷിതത്വവും തോന്നി.. യന്ത്രഊഞ്ഞാലിന്റെ മുകളിലെത്തി പെട്ടെന്ന് താഴേക്കു വരുന്ന നിമിഷത്തില്‍ തോന്നുന്ന ഒരു അനുഭൂതി, ഇടയ്ക്കെപ്പഴോ ട്രെയിനിന്റെ ഗതി മാറിയപ്പോള്‍ അത് അനുഭവപ്പെട്ടു... പക്ഷെ എനിക്കത് തികച്ചും സ്വാഭാവികമായ യാത്ര തന്നെ ആയിരുന്നു..
പെട്ടെന്ന് നല്ല മഴ പെയ്തു. വെള്ളത്തുള്ളികള്‍ ശക്തിയായി മുഖത്തടിച്ചു എന്നെ വേദനിപ്പിച്ചു... മഴവെള്ളം അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. പൊളിഞ്ഞു തുടങ്ങിയ ഷട്ടര്‍ അകത്തിരുന്നിരുന്ന ഒരാള്‍ താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ ദേഹത്ത് കൊണ്ടു..
"ഞാന്‍ ഇവിടെ മഴ കൊണ്ട് പുറത്തിരിയ്ക്കുക, അകത്തിരിയ്ക്കുന്ന ആള്‍ ഷട്ടര്‍ താഴ്ത്താന്‍ ശ്രമിയ്ക്കുക.. ഇതെവിടുത്തെ ഏര്‍പ്പാടാണ്", എന്ന്‍ മനസ്സില്‍ ഓര്‍ത്തു. ശല്യമായപ്പോള്‍ പുറത്തു നിന്നും ജനാലയില്‍ തട്ടി ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഞാന്‍ അയാളോടു പറഞ്ഞു - "നോക്ക്, ഇതാകെ പൊളിഞ്ഞു കിടക്കുകയാണ്.. ഇതിനി അടയ്ക്കാന്‍ പറ്റില്ല.. ദേഹത്ത് തട്ടുന്നുണ്ട്, ഇങ്ങനെ ചെയ്യുമ്പോള്‍.. ഇവിടെ ഇരിക്കുന്നത് കാണുന്നില്ലേ.."
അത്രയും പറഞ്ഞപ്പോള്‍ അകത്തിരുന്ന ആള്‍ ആ ശ്രമം ഉപേക്ഷിച്ചു...
പെട്ടെന്നാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്... അമ്മയതാ ഒരു പച്ചപ്പുല്‍ച്ചാടിയായി മാറിയിരിക്കുന്നു..! മഴയത്ത് ഒരു കുഴപ്പവും ഇല്ലാതെ സുഖമായിരിയ്ക്കുകയാണ്.. ഇത് നല്ല കാര്യം തന്നെ..
ഇടയ്ക്ക് ഏതോ ഒരു സ്റ്റേഷനിലെത്തിയപ്പോള്‍ അമ്മ പതുക്കെ പ്ളാറ്റ്ഫോമിനോട് ചേര്‍ന്നു നിന്നിരുന്ന ചെടികളുടെ അടുത്തേയ്ക്ക് പറന്നു.. ഞാനും സീറ്റില്‍ നിന്നു പതുക്കെ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ ആ ചെടികളെ ലക്ഷ്യമാക്കി നടന്നു...
അപ്പോഴേക്കും മഴ എകദേശം തോര്‍ന്നു തുടങ്ങിയിരുന്നു.. ഞാന്‍ അടുത്തെത്തിയപ്പോള്‍ അമ്മ പതുക്കെ പ്ളാറ്റ്ഫോമിന്റെ ഓരം ചേര്‍ന്ന് പോയിരുന്ന ചെമ്മണ്ണിട്ട നാട്ടു വഴിയിലേക്ക് പറന്നു പോയി.. വഴിയ്ക്കരികില്‍ നിന്നിരുന്ന ചെടികളില്‍ പറന്നിരുന്ന ശേഷം, ഞാന്‍ അടുത്തെത്താനായി അവിടെ കാത്തിരുന്നു.. ഞാന്‍ പതുക്കെ പിന്‍തുടര്‍ന്ന് അടുത്തെത്തിയപ്പോള്‍ വീണ്ടും അടുത്ത ചെടിയിലേക്ക് പറന്നു.. അങ്ങനെ കുറച്ചു ദൂരം പോയി..
തണുത്ത മഴത്തുള്ളികള്‍ ഓരോന്നു മാത്രം ഇടയ്ക്കൊക്കെ ദേഹത്തു വീഴുന്നുണ്ടായിരുന്നു അപ്പോഴും..
തെല്ലൊന്നു അടുത്തെത്തിയപ്പോള്‍ ഞാന്‍ കിതച്ചു കൊണ്ടു കൌതുകത്തോടെ ചോദിച്ചു, "നില്‍ക്കമ്മേ, ഇനി മതി പറന്നത്.. ഇതു പറ... മഴപെയ്തപ്പോ മഴത്തുള്ളിയുടെ അടുത്തിരുന്നില്ലേ; അപ്പോ എന്തു പോലെയാ തോന്നിയത്.. ?"
അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു, "ഉം.. അതോ.. മഴത്തുള്ളിയുടെ അടുത്തിരിയ്ക്കുമ്പോ... കണ്ണിമാങ്ങ കയ്യില്‍ തൊട്ടിരിയ്ക്കുന്ന പോലെ.. "
"കണ്ണിമാങ്ങ പോലെയോ!", ഞാന്‍ അത്ഭുതത്തോടെ നോക്കി. വിചിത്രം തന്നെ.
"അതെ", അമ്മ വീണ്ടും ചിരിച്ചു.. എന്നിട്ട് എന്നോടിങ്ങനെ പറഞ്ഞു, "വാ ഇനി നമുക്കു ബസ്സിനു പോകാം.. "
"അയ്യോ.. അപ്പോ ആ ട്രെയിന്‍..? വാ വേഗം പോയാ ട്രെയിന്‍ കിട്ടും..", ഞാന്‍ അമ്മയോട് പറഞ്ഞു..
സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയ്ക്ക് എപ്പോഴോ അമ്മ ആ പഴയ അമ്മ തന്നെ ആയി മാറിയിരുന്നു.. തികച്ചും സ്വാഭാവികമായിരുന്നു. ആ രൂപമാറ്റം.
ഞാന്‍ അമ്മയുടെ കൈ പിടിച്ചു കൊണ്ട് ട്രെയിനിനെ ലക്ഷ്യമാക്കി ഓടി.. പക്ഷെ ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു. അത് ഞങ്ങള്‍ ദൂരെ നിന്നും കണ്ടു.. അല്‍പ ദൂരം കൂടി ഓടിയപ്പോഴേയ്ക്കും, ട്രെയിന്‍ ഞങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അത്രയും വേഗം പ്രാപിച്ചു കഴിഞ്ഞിരുന്നു. എന്റെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു.
ഞാന്‍ നിരാശയോടെ അമ്മയോട് "അതു പോയല്ലോ.. ഇനി എന്തു ചെയ്യും.. "
എന്ന് പറഞ്ഞു മുഴുമിച്ചില്ല... അതിനു മുമ്പ് ഒരു സ്ഫോടന ശബ്ദത്തോടെ ട്രെയിനിന്റെ ബോഗികള്‍ ഓരോന്നായി പൊട്ടിത്തെറിച്ചു... പൊട്ടിത്തെറിയുടെ ഭീകര ശബ്ദവും, പടര്‍ന്നു പിടിയ്ക്കുന്ന തീയും, അന്തരീക്ഷമാകെ വിഴുങ്ങിക്കൊണ്ട് കറുത്ത പുകയും.. മരവിച്ചു പോയി, ആ കാഴ്ച കണ്ട്.. ടിവിയില്‍ മാത്രമേ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ. നേരിട്ട് അനുഭവിയ്ക്കുമ്പോള്‍ എത്ര ഭീകരം..
ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചുമലില്‍ മുഖമമര്‍ത്തി വിതുമ്പി, വാക്കുകള്‍ പുറത്തു വരാന്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.
അമ്മ പറഞ്ഞു - "ഉം.. സാരല്ല.. ഞാന്‍ പറഞ്ഞില്ലേ, ബസ്സില്‍ പോവാന്ന്... "
വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാനാകാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു.
"അയ്യോ..." - ഒരു നിമിഷം ശബ്ദം പുറത്ത് വന്നു.. സ്വപ്നത്തിനും യാഥാര്ത്യത്തിനും ഇടയ്ക്കുള്ള അങ്കലാപ്പിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഞാന്‍ കണ്ണുകള്‍ തുറന്നു!
നുറുങ്ങ് - ഇതാണ് സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം, യാഥാര്‍ത്ഥ്യം സംശയിയ്ക്കാന്‍ അനുവദിയ്ക്കുന്നു, പക്ഷെ സ്വപ്നം അതിനനുവദിയ്ക്കുന്നില്ല! (ഓഷോ)
ആദ്യ കമന്റ് ഞാനാണോ.. കൈനീട്ടം പൊലിക്കട്ടെ.. നന്നായി തോന്നി ആശംസകൾ... ( മായേച്ചിക്ക് ഞാനൊരു കമന്റിട്ടിട്ടുണ്ട്.. ഇങ്ങോട്ടു കൂടി ബാധകമാണ്)
മറുപടിഇല്ലാതാക്കൂഅസ്വാഭാവിക സ്വപ്നം തന്നെ .....
മറുപടിഇല്ലാതാക്കൂഅമ്മ "പുല്‍ച്ചാടി " ,കഥാപാത്രവും അത് തന്നെയാണോ?മനസ്സിലായില്ല.
പകലിന്റെ നിഴല്‍ ആണ് സ്വപ്‌നങ്ങള്‍ ......... സ്വപ്നത്തിനു പൂര്‍ണത ഉണ്ടാകില്ല ..പൂര്‍ണമായി ഓര്‍ക്കാന്‍ കഴിയില്ല എന്ന് പറയും...ചില സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആകാറുണ്ട് താനും... എന്തായാലും നന്നായി...ആശംസകള്‍ .....
താന്‍ മഴ നനഞ്ഞാല്‍ ബാക്കിയുള്ളവരും നനയണമല്ലേ...
മറുപടിഇല്ലാതാക്കൂഈ സ്വപ്നത്തിലൂടെ കിരണിന്‍റെ സ്വഭാവം മനസ്സിലായി .. ഹി ഹി
എന്തായാലും സ്വപ്നം രസമായി. ഇനി മുതല്‍ കിടക്കാന്‍ നേരത്ത് പ്രാര്‍ത്ഥിചിട്ട് കിടക്കണം കേട്ടോ..
അമ്മക്ക് ഒരു ഹായ് കൊടുത്തേക്കു ....
നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് കിരണ്‍ ......
മറുപടിഇല്ലാതാക്കൂവരികളില് നല്ല ഫീല്‍ ഉണ്ടായിരുന്നു .... എനിക്കിഷ്ടപ്പെട്ടു.
@അഞ്ജു അനീഷ്
മറുപടിഇല്ലാതാക്കൂ:D, ആ കിരണല്ല ഈ കിരണ്‍.. ഇതു വേറെ കിരണ്‍.. :D. എനിക്ക് മായയെ അറിയില്ല... അകെ അറിയുന്നത് ഭഗവാന്റെ മായയെ മാത്രം :D
@റാണിപ്രിയ
ശരിക്കും സ്വപ്നം തന്നെയായിരുന്നു.. :)
അഞ്ചു പറഞ്ഞത് ഭഗവാന്‍റെ മായ അല്ല എന്‍റെ മയേടെ കാര്യമാ. ഞാന്‍ കെട്ടാന്‍ പോണ കുട്ടി .പോയി നോക്ക് http://sayandanangal.blogspot.com/
മറുപടിഇല്ലാതാക്കൂ@കിരണ്‍ :)
മറുപടിഇല്ലാതാക്കൂഞാന് കിരണിന്റെ മായയുടെ സൈറ്റ് നോക്കി.. കിരാണാണല്ലേ ആ മണ്‍ചെരാത് :) കൊള്ളാം..
@Naushu
Thanks!
@ഹരിപ്രിയ
:)
സാധാരണ സ്വപ്നം കണ്ടാല്‍ എഴുനെട്ടാല്‍ പാതി ഓര്‍മ കാണില്ല പക്ഷെ നീ അപാരം തന്നെ കിരാ
മറുപടിഇല്ലാതാക്കൂ@JIJIL
മറുപടിഇല്ലാതാക്കൂആ പറഞ്ഞതില്‍ കാര്യമുണ്ട്!
ഞാന്‍ എണീറ്റതല്ല.. എണീറ്റു പോയതാണ്.. കാരണം ഈ സ്വപ്നവും; അതു കൊണ്ടാണീ ഓര്‍മ്മ :)
നന്നായിരിക്കുന്നു ഈ സ്വപ്നം...
മറുപടിഇല്ലാതാക്കൂthikachum swabhavikamaya anubhavam thellum athisayokthi illathe oru kunjinte manassode avatharippichirikkunnu...serikkumenikkishtayitto e swapnakaavyam...:)
മറുപടിഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂkiran ..kollamtto ee swpnam .....
മറുപടിഇല്ലാതാക്കൂഅജീഷിനും, മായയ്ക്കും, ഫൈസുവിനും നന്ദി :)
മറുപടിഇല്ലാതാക്കൂ@മായ - അഞ്ജു അനീഷിനോടു പറ ആ കിരണ്‍ അല്ല ഈ കിരണ്‍ എന്ന് :D
വായിച്ചു വന്നപ്പോള്‍ പല confusion ഉം വന്നു, അനുഭവം എന്ന category select ചെയ്തപ്പോള്‍ കിട്ടിയതാണ് ഇത് ജാലകം ത്തില്‍ , സ്വപ്നം എന്നത് പിന്നീടാണ് കണ്ടത് ,
മറുപടിഇല്ലാതാക്കൂഒരു കാര്യം പറയട്ടെ ഇതിലെ ലാബെലില്‍ സ്വപ്നം എന്നത് മാറ്റിക്കോടെ, ആദ്യമേ ലാബില്‍ കണ്ടു വായികുമ്പോള്‍ ഒരു സസ്പെന്‍സ് ഉണ്ടാവൂല
@Aneesa
മറുപടിഇല്ലാതാക്കൂസ്വപ്നം ഒരു അനുഭവം അല്ലെ.. :)
വീണ്ടും misunderstnading, ഞാന്‍ ഉദ്ദേശിച്ചത് അനുഭവം എന്നത് മാറ്റണം എന്നല്ല, സ്വപ്നം എന്നത് labelil ninnum എടുത്തു കളഞ്ഞാല്‍ വയികുമ്പോള്‍ ഒരു suspense ഉണ്ടാവും എന്നാണ് , ഞാന്‍ പോയി
മറുപടിഇല്ലാതാക്കൂ