പാലം പകുതി കടന്നപ്പോള്‍ അപ്പു തല പുറത്തേയ്ക്കിട്ട് ചീറി..
അച്ഛാ വെള്ളം! വെള്ളം! ദാ.. താഴെ തോനെ വെള്ളം...!
അത് പുഴയാണ് മോനേ പുഴ... റിവര്‍.. കേട്ടിട്ടില്ലേ..
ഹായ്.. റിവര്‍.. റിവര്‍ റീച്ചസ് ദി സീ.. എവടെ സീ..?
സീ ഇത്തിരി ദൂരെയാണ് ..
സീ യില് അപ്പോ ഇതിലും തോനെ വെള്ളണ്ടാവില്ലേ..
ഉം.. ഉണ്ടാവും..
നമ്മക്ക് സീയില് പൂവാം അച്ഛാ..
പിന്നൊരീസം പോവാം.. ഇപ്പൊ നമ്മക്ക് അമ്മമ്മേനെ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ടേ...
അപ്പു ഒരു നിമിഷം പുറകോട്ട് തിരിഞ്ഞു നോക്കി.. പുറകിലത്തെ സീറ്റില്‍ അമ്മമ്മ ശ്വാസം മുട്ടി വലിക്കുന്നു.. ഇത്തിരി നേരം നോക്കിയ ശേഷം അവന്‍ തല വീണ്ടും പുറത്തേയ്ക്കിട്ടു..
അച്ഛാ ഇതില് ക്രോക്കോഡൈല്‍ ഉണ്ടാവ്വോ..?
ഏയ് ഇല്ലടാ.. ക്രോക്കൊഡൈല്‍ ഒന്നും ഉണ്ടാവില്ല..
അപ്പോ ഒക്‍റ്റോപസ്സോ..?
ഉം.. ഒക്‍റ്റോപസ്സ് ഉണ്ടാവും..
അപ്പു വെള്ളത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു..
ഒക്‍റ്റോപസ്സ് എന്താ വരാത്തേ..?
ഒക്‍റ്റോപസ്സ് അങ്ങ് വെള്ളത്തിന്റെ അടീലാ.. അതാ വരാത്തേ..
നമ്മക്കും വെള്ളത്തിന്റെ അടീലേക്ക് പൂവാം..?
വെള്ളത്തിന്റെ അടീല് പോയാല്‍ ശ്വാസം കിട്ടില്ല മോനേ..
അപ്പോ ഒക്‍റ്റോപസ്സിന് ശ്വാസം കിട്ട്വോ..?
ഉം..
ശ്വാസം കിട്ട്വോ..?
ഉം.. കിട്ടും..
അപ്പു അല്പ സമയം ചിന്തയിലാണ്ടു..
അമ്മാമ്മ ഒക്‍റ്റോപസ്സിന്റെ അടുത്ത് പോയതോണ്ടാണോ ശ്വാസം കിട്ടാത്തേ...?
അല്ലടാ.. അമ്മാമ്മയ്ക്ക് സുഖല്ല അതാ..
അപ്പു കൈകള്‍ പുറത്തേയ്ക്കിട്ട് കാറ്റിന്റെ ആക്കം അറിഞ്ഞു.. ഹായ് നല്ല സുഖം എന്തൊരു കാറ്റാ.. എന്തൊരൊച്ചയാ കാറ്റിന്..
പാലം കഴിഞ്ഞപ്പോള്‍ കാറ്റിന്റെ ആക്കം കുറഞ്ഞു..
ശോ.. പോയി.. റിവറിന്റെ അവടെ മാത്രേ കാറ്റുള്ളൂ അച്ഛാ..... അപ്പു ചുണ്ടുകള്‍ കൂര്‍പ്പിച്ചു സീറ്റിലേക്ക് തലചായ്ച്ചു കിടന്നു ഗ്ലാസ്സിലൂടെ ആകാശത്തേയ്ക്കു നോക്കി..
ഇനിയും ആറ് കിലോമീറ്റര്‍ കൂടി ഡ്രൈവ് ഉണ്ട്. രവി ആക്സിലറേറ്ററില്‍ പതുക്കെ അമര്‍ത്തി വേഗം കൂട്ടി..
പച്ചപ്പും, തെങ്ങിന്‍ കൂട്ടവും വിട്ട് വണ്ടി ഷോപ്പിംഗ് മാളും, ഫ്ലാറ്റുകളും ഭരിയ്ക്കുന്ന റോഡിലൂടെ മുന്‍പോട്ട് നീങ്ങി..
ഇത്തിരി ദൂരെ ഉള്ള ജങ്ക്ഷനില്‍ സിഗ്നല്‍ ചുവപ്പു കത്തി.. വാഹനങ്ങളുടെ നീണ്ട നിര.. ഇനി ഈ ട്രാഫിക്കില്‍ നിന്നും ഒന്നു രക്ഷപ്പെട്ടിട്ട് വേണം ഹോസ്പിറ്റലില്‍ എത്താന്‍.. മൂര്‍ത്തി ഡോക്ടറോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, പക്ഷെ കണ്‍സള്‍ട് ചെയ്ത് കഴിഞ്ഞ് എത്ര മണിയാവും വീട്ടില്‍ തിരിച്ചെത്താന്‍.. ഇനി ഹോസ്പിറ്റലൈസ് ചെയ്യേണ്ടി വന്നാല്‍... രമയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തപ്പോള്‍ നെഞ്ചിനകത്ത് ഒരു ഘനം.. ഒരു വിങ്ങല്‍.. അപ്പുവിന്റെ ഈ മാസത്തെ ക്ലാസ് ഇതു മൂന്നാമത്തെ ദിവസമാണ് മുടങ്ങുന്നത്..
ഇത്തിരി കൂടി വലുതായാല്‍ എല്ലാം ശരിയാവും, അങ്ങനെ സ്വയം ആശ്വസിച്ച് രവി കൈ വിരല്‍ കൊണ്ട് സ്റ്റിയറിംഗില്‍ പതുക്കെ തട്ടിക്കൊണ്ടിരുന്നു.. പണ്ട് രമയോടൊത്ത് ഡ്രൈവ് ചെയ്തിരുന്ന ഏതോ ഒരു യാത്രയില്‍ കേട്ട പാട്ടിന്റെ താളം..
പുറകിലുള്ള ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നു.. വണ്ടി ഒതുക്കാനാണ്.. സിഗ്നല്‍ വരാതെ അനങ്ങാന്‍ കഴിയില്ല... അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിയ്ക്കുന്നതും എന്തൊക്കെയോ വിളിച്ചു പുലമ്പുന്നതും രവി പുറത്ത് കണ്ണാടിയില്‍ കണ്ടു.. രവി മുഖം തിരിച്ച് സിഗ്നല്‍ പച്ചയാവുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നു..
അപ്പു ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്.. ചോദ്യങ്ങള്‍ക്കെല്ലാം രവി ഉത്തരം മൂളലിലൊതുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..
ചോദ്യങ്ങള്‍ കൂടുമ്പോള്‍ രവി ചെറുതായി ശാസിയ്ക്കും.. അല്പ സമയത്തേയ്ക്ക് ആ ശാസന അപ്പുവിനെ നിശബ്ദനാക്കും.. കുറച്ചു കഴിയുമ്പോള്‍ ശാസിച്ച കാര്യം രവിയും അപ്പുവും മറക്കും.. വീണ്ടും ചോദ്യോത്തരങ്ങള്‍..
ആകസ്മികമായാണ് പുറത്ത് ഫുട്പാത്തില്‍ ഒരാളെ അപ്പു ശ്രദ്ധിച്ചത്.. അയാള്‍ നിലത്തിരുന്ന് കൈ രണ്ടും നീട്ടി ആ വഴി നടക്കുന്നവരോടൊക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
അവന്‍ തല പുറത്തേയ്ക്കിട്ടപ്പോള്‍ രവി ശാസിച്ചു - അപ്പൂ.. തല പുറത്തിടല്ലേ..
അവന്റെ ശ്രദ്ധ മുഴുവനും അയാളിലായിരുന്നു.
സ്റ്റിയറിങ്ങില്‍ വിശ്രമിച്ചിരുന്ന ഇടതു കൈകൊണ്ട് രവി അപ്പുവിന്റെ തുടയില്‍ പതുക്കെ തട്ടി..
അപ്പൂ... നിന്നോടാ ഞാന്‍ പറഞ്ഞേ, രവി സ്വരത്തിന് ഘനം അല്പം കൂട്ടി.
അപ്പു പെട്ടെന്ന് തല അകത്തേയ്ക്ക് വലിച്ചു, പക്ഷെ അവന്റെ നോട്ടം ഇപ്പോഴും പുറത്തിരിയ്ക്കുന്ന ആളില്‍ തന്നെ ആയിരുന്നു..
ഫുട്പാത്തിലൂടെ പതുക്കെ നടന്നടുത്ത ഒരാള്‍, കീശ തപ്പിയെടുത്ത ഒരു നാണയത്തുട്ട് താഴേയ്ക്കു എറിഞ്ഞു കൊടുത്തു.. മിക്കവരും അങ്ങനെ ഒരാളെ കാണാത്ത പോലെയാണ് ആ വഴി നടന്നത്.. ചിലരൊക്കെ ചില്ലറയില്ലാത്ത കീശയില്‍ പരതിക്കൊണ്ടും, സംശയിച്ചു കൊണ്ടും, ആ വിവരം ഒരു നോട്ടം കൊണ്ട് അയാളെ അറിയിച്ച ശേഷം പതുക്കെ കടന്നു പോയി.. അയാളുടെ കൂടെ ഏതാണ്ട് അപ്പുവിന്റെ അത്ര പ്രായം വരുന്ന ഒരു കുട്ടിയും ഉണ്ട്.. അപ്പുവിനെ പോലെ തുടുത്ത മുഖവും ചിരിയും ഒന്നും ഇല്ലായിരുന്നു അവന്.. കണ്ണുകള്‍ കുഴിഞ്ഞ് അകത്തേയ്ക്ക് പോയെങ്കിലും കണ്ണുകളിലെ സ്വപ്നവും നിഷ്കളങ്കതയും വറ്റാതെ നിറഞ്ഞു നിന്നിരുന്നു.. അഴുക്ക് പിടിച്ച ഒരു നിക്കര്‍ മാത്രമായിരുന്നു അവന്റെ വേഷം.. ഏച്ചു കെട്ടിയ നിക്കറിന്റെ കുടുക്കുകള്‍ക്കിടയില്‍ നിന്ന് ഒരു കുഞ്ഞു വയറ് തള്ളിപ്പുറത്തേയ്ക്ക് നിന്നിരുന്നു.. ശ്വാസം എടുക്കുമ്പോള്‍ ആ വയര്‍ പൊന്തുകയും താഴുകയും ചെയ്യുന്നത് അപ്പു കൗതുകത്തോടെ കണ്ടു.. അപ്പു അവന്‍ ഇട്ടിരുന്ന ഷര്‍ട്ട് നിക്കറിനിടയില്‍ നിന്നും വലിച്ച് മാറ്റി സ്വന്തം വയറിലേക്ക് നോക്കി.. അപ്പുവിന്റെ വയറും ഇളകുന്നുണ്ട്.. പക്ഷേ അവന്റെ അത്രേം ഇല്ല..
അപ്പു കൗതുകത്തോടെ പുറത്തേക്കു വീണ്ടും നോക്കി..
അവന്റെ കണ്ണിനു താഴെ വിയര്‍പ്പും, പൊടിയും കണ്ണീരും ഒരുമിച്ചു ചേര്‍ന്ന് ഉണങ്ങിയ കറുപ്പ് കലര്‍ന്ന പാടുകള്‍.. അവനും ആകാശത്തേയ്ക്കു തന്നെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്.. കാലുകള്‍ റോഡില്‍ ഇറക്കി വെച്ച് ഉരച്ചുകൊണ്ടിരിയ്ക്കുകയാണവന്‍..
തു ക്യാ കര്‍ രഹേ ഹോ വഹാ പേ... റോഡ് ഹേ.. ഗാഡി ഭീ ഹേ.. ഹിമ്മത് ദേഖ്.. ഏസാ മത് കരോ..
അയാള്‍ അവനെ ശാസിക്കുകയാണെന്ന് അപ്പുവിന് മനസ്സിലായി.. പക്ഷെ അവന്‍ ഒരു കൂസലും ഇല്ലാതെ കാലുകള്‍ റോഡില്‍ വെച്ച് ഉരച്ച് കൊണ്ടിരുന്നു.. അവന്റെ കാലിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍സൈക്കിളിലേക്കാണ് ഇപ്പോള്‍ അവന്റെ നോട്ടം. അവന്റെ കൈയെത്തും ദൂരത്താണ് മോട്ടോര്‍സൈക്കിള്‍.. അവന്‍ കൈ കൊണ്ട് അതിന്റെ ചക്രങ്ങളില്‍ പതുക്കെ തൊടാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍മറ്റിട്ടയാള്‍ ഒച്ച വെച്ച് സ്റ്റീറിംഗ് ഇളക്കി.. പ്രതീക്ഷിക്കാതെ പെട്ടെന്ന് ചക്രം ഇളകിയപ്പോള്‍ അവന്‍ കൈ പേടിച്ച് വലിച്ചു..
അവന്റെ മൂക്കില്‍ നിന്നും ഉത്ഭവിച്ചു തുടങ്ങിയ രണ്ട് തീര്‍ത്ഥ നദികള്‍ ചുണ്ടിന്റെ വശങ്ങളിലൂടെ താഴോട്ട് പ്രവഹിച്ചു തുടങ്ങിയിരിയ്ക്കുന്നു.. അവന്‍ അകത്തേയ്ക്ക് ഒന്നു വലിച്ചപ്പോള്‍ പാമ്പ് മാളത്തിലേയ്ക്ക് കേറി പോകുന്ന ചടുലതയോടെ നദികള്‍ രണ്ടും മൂക്കിനകത്തേയ്ക്കു കയറിപ്പോയി.
അച്ഛാ.. അപ്പു സംശയത്തോടെ രവിയെ വിളിച്ചു
ഉം.. രവി മൂളി
പുറത്തിരിയ്ക്കുന്ന അങ്കിളിനെ കണ്ടോ?
രവി തല ഇടത്തോട്ട് തിരിച്ച് നിസ്സംഗതയോടെ നോക്കി.. ഒരു ഹിന്ദിക്കാരന്‍.
അച്ഛാ.. ആ അങ്കിളെന്തിനാ പൈസ ചോദിയ്ക്കുന്നേ..?
ആ അങ്കിളിന് പൈസ ഇല്ലാത്തതു കൊണ്ട്..
നമ്മക്ക് പൈസ കൊടുക്കാം..
ഇപ്പോ എങ്ങനെയാ കൊടുക്ക്വാ.. ഇപ്പോ നമ്മള്‍ വണ്ടിയ്ക്കകത്തല്ലേ... പിന്നെ കൊടുക്കാം..
നമ്മളിതിലെ ഇനി നടന്നു വര്വോ..?
ഉം.. ഒരീസം വരാം..
അച്ഛാ, ദേ അവനെക്കണ്ടോ.. എന്റത്രേം ണ്ട്.. അവനേത് ഉസ്കൂളിലാ?
അറഞ്ഞൂടാ..
മോര്‍ണിങ് ആയിട്ടും എന്താ ഉസ്കൂളില്‍ പോവാത്തേ..?
അറഞ്ഞൂടാ..
അതെന്താ അവനെക്കാണാന്‍ നല്ല ചന്തം ഇല്ലാത്തേ..?
അത്.. രവി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വലഞ്ഞു.. അത് അവന് സുഖല്ലാത്തതോണ്ടാവും..
ശ്വാസം കിട്ടാണ്ടാണോ..? വല്യോര്‌ക്കല്ലേ സൂക്കേട് വര്വാ..?
ഹേയ്.. അതൊന്നുല്ലടാ.. രവി വിഷയം മാറ്റാന്‍ ശ്രമിച്ചു.
അപ്പോ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ടേ..? നമ്മക്ക് അവനെ ഹോസ്പിറ്റലില്‍ കൊണ്ടോവാം?
അതിന് അവന് ഹോസ്പിറ്റലില്‍ കൊണ്ടോവണ്ട സൂക്കേടൊന്നും ഇല്ല മോനേ..
അപ്പോ ഈ സൂക്കേട് എങ്ങനെയാ മാറ്വാ...?
അത്..
സിഗ്നല്‍ പച്ച കത്തി ബ്ലോക്കൊഴിഞ്ഞിരിയ്ക്കുന്നു.. രവി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്‍പിലുള്ള കാറിന്റെ കൂടെ പതുക്കെ നീക്കി...
പുറത്ത് ഇതു വരെ വീക്ഷിച്ചു കൊണ്ടിരുന്ന ഒരു ലോകം പെട്ടെന്ന് പിറകിലേക്ക് വലിഞ്ഞില്ലാതാവുന്നത് അപ്പു വിസ്മയത്തോടെ നോക്കി നിന്നു..
അപ്പോ ഈ സൂക്കേട് എങ്ങനെയാ മാറ്വാ...?
ങേ? മറന്ന് പോയ ചോദ്യം വീണ്ടും കേട്ടപ്പോള്‍ ഒരു നിമിഷം രവി ആശയക്കുഴപ്പത്തിലായി..
ഈ സൂക്കേട്...
അപ്പു രവിയുടെ വാക്കുകള്‍ക്ക് വേണ്ടി ചെവിയോര്‍ത്തു..
ഈ സൂക്കേട്.. ഇത് തന്നെ മാറുന്ന സൂക്കേടാ..
അപ്പുവിന്റെ കണ്ണുകള്‍ വീണ്ടും പുറം കാഴ്ചകളെ തിരഞ്ഞു..
അച്ഛാ.. അപ്പോ.. കുട്ട്യോള്‍ക്ക് വരുന്ന സൂക്കേടാണോ അച്ഛാ തന്നെ മാറ്വാ..?
ഉം.. ചെലപ്പോ.. അങ്ങനെയാ..
പിന്നീട് അപ്പുവിന്റെ ചിന്തകള്‍ അറിയാതെ ഒക്‍റ്റോപസ്സിന്റെ അടുത്തേയ്ക്ക് പോയി.. റീത്തട്ടീച്ചറാണ് ഒക്‍റ്റോപസ്സിന്റെ കാര്യം പറഞ്ഞു തന്നത്.. ദേഹം നിറയെ കൈകള്‍.. ഹോ.. ആ റിവറിന്റെ അകത്ത് എത്ര ഒക്‍റ്റോപസ്സ് ഉണ്ടാവും.. അവന്‍ അതിശയത്തോടെ ഓര്‍ത്തു..
അച്ഛാ..
അപ്പു അടുത്ത ചോദ്യത്തിനുള്ള പുറപ്പാടിലാണെന്ന് രവിയ്ക്കു തോന്നി.. പുറത്തു കണ്ട കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ രവി വളരെ പ്രയാസപ്പെട്ടിരുന്നു.. ഉത്തരങ്ങള്‍ തെറ്റിച്ച് പറഞ്ഞതില്‍ തെല്ലൊരു മനപ്രയാസവും ഇല്ലാതില്ല..
കുപ്പീലിട്ട ഒക്‍റ്റോപസ്സിനെ കാണാന്‍ പറ്റുംന്നു റീത്ത ടീച്ചര്‍ പറഞ്ഞല്ലോ..
രവി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു..
എന്ത് പറയണം എന്നെനിക്കറിയില്ല.
മറുപടിഇല്ലാതാക്കൂഒന്നുമറിയാത്ത ആ പാവം അപ്പുനെ കുറിച്ചോ,
അമ്മേ കുറിച്ച് ഓര്‍ത്തു ടെന്‍ഷന്‍ ആയ രവിയെ കുറിച്ചോ,
ജീവന് വേണ്ടി വലിക്കുന്ന ആ അമ്മുമ്മയെ കുറിച്ചോ,
ജീവിക്കാന്‍ വേണ്ടി പാടുപെടുന്ന ആ ഹിന്ദിക്കാരനെ കുറിച്ചോ, അതോ അയാളുടെ പയ്യനെ കുറിച്ചോ.
എന്തായാലും ഒരു കാര്യം പറയാം.. ... കിരണ്‍, നിന്‍റെ ഒക്‍റ്റോപസ്സ് കൊള്ളാം .
സത്യം പറയാല്ലോ കിരണ്‍ എന്റെ കണ്ണ് നിറഞ്ഞു പോയി ,എന്തുകൊന്ടെന്നെനിക്കരിഞ്ഞുകൂടാ...ഒരു പക്ഷെ അപ്പുവെന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്ക ചോദ്യമോ?അവനിലുള്ള സഹാനുഭൂതിയോ...അവനൊപ്പം പ്രായമുള്ള കുട്ടിയുടെ ഒട്ടിയ വയറോ?അതോ രവി എന്നാ അച്ഛന്റെ ,പകച്ചു നില്‍ക്കുന്ന നിസ്സഹായതയോ?...അറീല്ല എന്നാലും പറയട്ടെ...വളരെ നന്നായിട്ടുണ്ട്...വളരെ....
മറുപടിഇല്ലാതാക്കൂഗപ്പിള്സ് മാത്രമേ ഗമന്റ്റാ വൂ എന്നില്ലല്ലോ ...
മറുപടിഇല്ലാതാക്കൂഹൃദയത്തില് തട്ടുന്ന നിഷ്കളങ്കത.. നന്നായി
നമ്മുടെ സാംസ്കാരിക പരിസരത്തെ നമ്മുടെ വളര്‍ച്ചാ നിരക്കിന്‍റെ നമ്മുടെ വികസന മാതൃകതയുടെ നമ്മുടെ ജീവിത നിലവാരത്തിന്‍റെ തുണിയുരിക്കപ്പട്ട കാഴ്ചയ്ക്ക് അല്പം വ്യസനത്തോടെ അതിലേറെ അമര്‍ഷത്തോടെ അഭിനന്ദങ്ങള്‍ സുഹൃത്തെ...! നാമൂസ്
മറുപടിഇല്ലാതാക്കൂകുട്ടികൾ കാണുന്ന ‘ലോകം’ നന്നായി ചിത്രീകരിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്! വേറെ ഒന്നും പറയാനില്ല.
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള് നേരുന്നു
കൊള്ളാം നിഷ്കളങ്കതയുടെ സംശയം കൊള്ളാം കീപ് ഇറ്റ് അപ്പ്
മറുപടിഇല്ലാതാക്കൂwww.iylaserikaran.blogspot.com
@കിരണ്‍
മറുപടിഇല്ലാതാക്കൂ:)
@മായ
നിറഞ്ഞ കണ്ണിനും മായക്കും നന്ദി :)
@hafeez
ഗപ്പിള്‍സ് മാത്രമേ കമന്റാവൂ എന്നില്ല.. ഇങ്ങോട്ട് പോരട്ടെ!
@നാമൂസ്
ഹി ഹി അത്ര കടന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല :)
@മിനിട്ടീച്ചര്‍
ഇങ്ങനെ വിളിയ്ക്കണം എന്നു പ്രൊഫൈല്‍ നോക്കിയപ്പോള്‍ തോന്നി :) വായിച്ചതിനു നന്ദി :)
@ശ്രീ
അതു തന്നെ ധാരാളം :)
@iylaserikkaran
ഐലശേരിക്കാരാ.. :D Thank you!
നന്നായിട്ടുണ്ടു എന്ന ഒറ്റവാക്കില്‍ പറയാന്‍ ഞാന്‍ ഇല്ല അപ്പുവിനേയും അപ്പുവിന്‍റെ അച്ഛനേയും അമ്മുമ്മയേയും ആ വഴിയോരത്തെ പയ്യനും പിന്നെ ആ രംഗവും ഒക്കെ നേരില്‍ കണ്ടപോലെ തോന്നി ഇതു വായിച്ചപ്പോള്‍ .. നല്ല അവതരണം ... തിരക്കഥാരംഗത്തു കൈ വയ്ക്കാം കേട്ടോ ...
മറുപടിഇല്ലാതാക്കൂസത്യം പറഞ്ഞാല്‍ .. ആ ക്രൊക്കൊഡൈലുണ്ടാവ്വോ, ഒക്‍റ്റോപസ്സ് ഉണ്ടാവ്വോ.. എന്നു ചോദിച്ചത് ശരിയ്ക്കും സംഭവിച്ചതാണ്. രണ്ടാഴ്ച മുന്‍പ് ഫോര്‍ട് കൊച്ചിയില്‍ പോയപ്പോള്‍, ഒരു കുട്ടി അവന്റെ അച്ഛനോട് ചോദിച്ചത് കേട്ടു.. എഴുതാന്‍ തുടങ്ങിയപ്പോഴും അതു മാത്രേ ഉണ്ടായിരുന്നുള്ളൂ! പിന്നെ ഇങ്ങനെ ഒക്കെ ആയി :)
മറുപടിഇല്ലാതാക്കൂ@A Point Of Thoughts
എന്റമ്മോ! തിരക്കഥയോ ... ഇതു കൊണ്ട് തന്നെ ആള്‍ക്കാര്‍ക്ക് ഇരിക്കപ്പൊരുതി ഇല്ല :) പ്രൊഡ്യൂസറിനെക്കൊണ്ട് താ... :D
@റിയാസ് (മിഴിനീര്‍ത്തുള്ളി)
:)
അപ്പു വിന്റെ മനസ്സിലൂടെ കടന്നു പോയ ആ ചിന്തകള്‍ , ജീവിക്കാന്‍ വേണ്ടി പാടുപെടുന്ന എത്രയോ പേര്‍, ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇപ്പോഴും നമുക്ക് ഉണ്ട് , അപ്പുവിന്റെ ചോദ്യമായി കിരണ്‍ ന്റെ ചിന്തകള്‍ അവര്‍ക്ക് നേരെ പോയത് നന്നായി
മറുപടിഇല്ലാതാക്കൂവായിച്ചപ്പോള് ഓരോ രംഗവും നേരിട്ട് കണ്ടത് പോലെ ഉണ്ടായിരുന്നു ..... :)
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!
മറുപടിഇല്ലാതാക്കൂ@അനീസ
മറുപടിഇല്ലാതാക്കൂഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ട്. ഉത്തരം മറക്കുന്ന ചോദ്യങ്ങള്‍ :)
@ഹരിപ്രിയ
നല്ല പോലെ വായിച്ചതിനു നന്ദി :)
@സാബു
നല്ല പോലെ വായിച്ചതിനു നന്ദി :)
മച്ചു ഒരു സംഭവമാണ് മച്ചൂ .....സമ്മതിച്ചു തന്നിരിക്കുന്നു ...
മറുപടിഇല്ലാതാക്കൂKeep Writing..
:D
പുറത്ത് ഇതു വരെ വീക്ഷിച്ചു കൊണ്ടിരുന്ന ഒരു ലോകം പെട്ടെന്ന് പിറകിലേക്ക് വലിഞ്ഞില്ലാതാവുന്നത് അപ്പു വിസ്മയത്തോടെ നോക്കി നിന്നു..
മറുപടിഇല്ലാതാക്കൂകൊള്ളാം..
@സോനു
മറുപടിഇല്ലാതാക്കൂപ്രോത്സാഹനത്തിനു നന്ദി സുഹൃത്തേ :)
@ആല്‍വിന്‍
:-)