10 ജൂൺ 2010

വെജിറ്റബിള്‍ ബിരിയാണി

(വെജിറ്റബിള്‍ ബിരിയാണി കഴിക്കാന്‍ പെട്ടെന്നൊരു മോഹം.. നേരെ കയറി അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക്‌..)

ചേട്ടാ, ‌വെജിറ്റബിള്‍ ബിരിയാണി ഉണ്ടോ?

(അല്പ സമയം ചിന്തിച്ച ശേഷം... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അയാള്‍.)

ങാ.. ഉണ്ട്‌... (മന്ദസ്മിതം)

(അല്പ സമയം കഴിഞ്ഞ്, അയാള്‍ അതീവ ബഹുമാനത്തോടെ ഒരു പ്‌ളേറ്റ് വെജിറ്റബിള്‍ ബിരിയാണി എന്റെ മുന്നില്‍ കൊണ്ടു വന്നു വെച്ചു...)

ഉല്‍‌സാഹത്തോടെ ഞാന്‍ ഒരു പിടി പിടിച്ചു നോക്കി.. എന്തോ ഒരു പന്തികേട്‌.. എവിടെയോ എന്തോ ഒരു "സ്പെല്ലിങ് മിസ്‌റ്റേക്"...

ഉം... അതെ... ഇതു അതു തന്നെ...!
അകത്ത്‌ വെജിറ്റബിള്‍ കുറുമ, പുറത്ത്‌ ബിരിയാണി റൈസ്‌...!
ആകെ മൊത്തം നോക്കിയാല്‍ തനി വെജിറ്റബിള്‍ ബിരിയാണി..!!

ആള്‍മാറാട്ടം നടത്തിയ കുറുമയും, ബിരിയാണി റൈസും ഒന്നും അറിയാത്ത പോലെ, പരസ്പരം പുണര്‍ന്നു കൊണ്ടു ഒരു വെജിറ്റബിള്‍ ബിരിയാണിയെപ്പോലെ, ചേര്‍ന്നു കിടന്നു ...

ഇത്ര എളുപ്പത്തില്‍ വെജിറ്റബിള്‍ ബിരിയാണി തട്ടിക്കൂട്ടാം എന്നു എന്നെ പഠിപ്പിച്ച കാക്കനാടുള്ള ആ ഹോട്ടല്‍ ചേട്ടന്‌ എന്റെ
നന്ദി... നന്ദി... നന്ദി...

9 അഭിപ്രായങ്ങൾ:

  1. കഴിച്ചിട്ട് പിന്നെ എന്തു സംഭവിച്ചു. പറയൂ
    ;-)

    മറുപടിഇല്ലാതാക്കൂ
  2. @ഉപാസന

    ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലെന്നെ... :-D
    (മുമ്പ് കണ്ടിട്ടില്ലല്ലോ)

    മറുപടിഇല്ലാതാക്കൂ
  3. ഇത് ലഡും ചമ്മന്തിം ജിലേബിയും സാമ്പാറും എന്നു പറയുന്നപോലെ ആയിപോയല്ലോ?.

    മറുപടിഇല്ലാതാക്കൂ
  4. എനിക്ക് കിട്ടിയിട്ടുണ്ട് ഇറച്ചിയുള്ള മുട്ടക്കറി!

    മറുപടിഇല്ലാതാക്കൂ
  5. @അനൂപ്‌
    ഉം.. ജിലേബിയും മത്തിക്കറിയും :-D

    @ഒഴാക്കന്‍
    ഇറച്ചിയുള്ള മുട്ടക്കറി കലക്കി

    മറുപടിഇല്ലാതാക്കൂ
  6. @ഹാഷിം
    ഒരു കണക്കിനു അങ്ങനെ സമാധാനിക്കാം... ആകെ മുപ്പതു രൂപയോ മറ്റോ ആയി.. അവര്‍‌ "ഭയങ്കര" സത്യസന്ധന്മാരാ..

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍ജൂൺ 12, 2010 7:03 PM

    ദോശ ചോദിച്ചിരുന്നെങ്കില്‍ പഴയ ചോറ് അരച്ചു ചേര്‍ത്ത മാവ് ചുട്ടു തന്നേനേ. പിന്നെ മഴയത്രയും കൊണ്ട് ഓടി നടന്നിട്ടും പ്രൊഫൈല്‍ കാണാനായില്ലല്ലോ ചങ്ങാതി....

    മറുപടിഇല്ലാതാക്കൂ
  8. മഴ കൊണ്ട് ഓടി നടന്നെന്നോ...?
    ഹാ.. ഇത്തിരി ഓര്‍ക്കേണ്ടി വന്നു ആ പ്രയോഗം ഒന്നു മനസ്സിലാക്കാന്‍!!
    ഞന്‍ ദെ പ്രൊഫൈല്‍ ലിങ്ക് ഇട്ടു, ഇവിടെ ഇങ്ങനെ widget ല്‍ "ഞാന്‍" നോക്കൂ..!!

    മറുപടിഇല്ലാതാക്കൂ