21 ജൂൺ 2010

എന്റെ സുഹൃത്തിന്റെ വീട്ടില്‍

എന്റെ സുഹൃത്തിന്റെ വീട്ടില്‍...
പശു ഉണ്ട്‌, തൊഴുത്തുണ്ട്‌,  നായയുണ്ട്‌, കോഴിയുണ്ട്‌
നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ് ഉണ്ട്‌...
പുതുമയുടെ കടന്നു കയറ്റമുണ്ട്‌,
പഴമയുടെ ധാരാളിത്തവുമുണ്ട്‌..

പൊടി പിടിച്ച ഒരു തൂക്കുവിളക്കുണ്ട്‌...
മരത്തിന്റെ ഗന്ധമുള്ള കോണിയുണ്ട്‌...
കോണിയില്‍ ഇരുട്ടിന്റെ സുഖകരമായ നിഗൂഢതയുണ്ട്‌...

പിന്നെ..  ഞാന്‍ കിടന്ന മുറിയില്‍
കാറ്റിനു പഴമയുടെ ലഹരിയുണ്ട്‌
ശ്വാസത്തിനു വിശ്രമത്തിന്റെ ലാഘവം ഉണ്ട്‌..

കിളിവാതിലില്‍ പറഞ്ഞു തീര്‍ന്ന
നൂറു ബോള്‍പേനകളുടെ ശേഖരം ഉണ്ട്‌..

കട്ടില്‍ വിട്ടു തന്ന എന്റെ സുഹൃത്തുണ്ട്‌...
വാക്കുകള്‍ കാതോര്‍ത്തു ഞാനും ഉണ്ട്‌...

9 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍ജൂൺ 21, 2010 4:20 PM

    കിളിവാതിലില്‍ പറഞ്ഞു തീര്‍ന്ന
    നൂറു ബോള്‍പേനകളുടെ ശേഖരം ഉണ്ട്‌..

    Superb...:)


    Prasad

    മറുപടിഇല്ലാതാക്കൂ
  2. ഒരു സൗഹൃദം പുതുക്കല്‍ ,അതോ ബാല്യകാല സ്മരണയോ ?...നന്നായിട്ടുണ്ട് സുഹൃത്തേ .

    മറുപടിഇല്ലാതാക്കൂ
  3. @anoop
    രണ്ടുമല്ല സുഹൃത്തേ ... ആകസ്മികമായ ഒരു യാത്ര..

    @wildbees, @prasad
    Thanks...

    @indu
    :-)

    മറുപടിഇല്ലാതാക്കൂ
  4. നിങ്ങള്‍ രണ്ടു പേരും ഒറ്റയ്ക്ക് അല്ലെ? ആട്ടെ...എന്തൊക്കെയാണ് സംസാരിച്ചത്?

    നന്നായിട്ടുണ്ട്...ഇനിയും എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  5. @ ശ്രീ
    :-)
    @ആദിത്യ
    സംസാരിച്ചത് എന്താണെന്നോ.. ഹി ഹി! അവന്റെ ഓരോ കാര്യങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ