"എന്താടീ ഇങ്ങനെ ഒക്കെ ചോദിയ്ക്കുന്നേ? ഛേ.. യ്യേ.."
"ശോ.. എന്റമ്മോ.. നിനക്കെന്താ പറ്റ്യേ"
"ഛേ..!"
വളരെ വൈകിയാണ് പലരും ആ സത്യം മനസ്സിലാക്കിയത്. "എടീ" അല്ല "എടാ"..
"എടാ" ആണ് മറുവശത്ത് chat ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്ന സത്യം..
എന്റെ ഒരു സുഹൃത്തിന്റെ facebook, orkut, gmail എന്നു വേണ്ട സകലമാന അക്കൗണ്ടുകളും ഒരലവലാതി ഹാക്ക് ചെയ്തോണ്ട് പോയി.. ഇപ്പോള്‍ അവളുടെ id ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് friends list ല്‍ ഉള്ള തരുണീമണികളുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതാണ് ഈ കുതിരയുടെ പ്രധാന ഹോബി..
കാര്യമറിഞ്ഞ് പഠിച്ച പണി പതിനെട്ടും നോക്കിയത്രേ, എങ്ങനെയെങ്കിലും ഈ കുരുക്കീന്നു പുറത്തു വരാന്‍ - പാസ്‌വേഡ് മാറ്റല്‍, account inactivation, contact google അങ്ങനെ.. പക്ഷേ ഒരു രക്ഷേം നാളിതു വരെ ഇല്ല..
സോഷ്യല്‍ വിരക്തി അനുഭവപ്പെട്ട് ഒരു ദുര്‍ബല നിമിഷത്തില്‍ Facebook അക്കൗണ്ട് delete ചെയ്താലും, പശ്ചാത്താപം തോന്നി "ഇത്ര" ദിവസത്തിനുള്ളില്‍ ലോഗിന്‍ ചെയ്താല്‍ Facebook മാപ്പു നല്‍കി account പൂര്‍വസ്ഥിതിയിലാക്കി തരും. അങ്ങനെ പഴയ അക്കൗണ്ട് തിരിച്ചു കിട്ടി ആനന്ദക്കണ്ണീര്‍ പൊഴിച്ച അനേകം ആളുകളില്‍ ഒരാളാണ് ഞാനും..
പക്ഷെ, ഇവിടെ ഈ "ഫീച്ചര്‍" നല്ല ഒന്നാന്തരം പാരയാവുകയാണ് ചെയ്തത്. ഒരറ്റത്തു നിന്നും ലവള്‍ അക്കൗണ്ട് മരവിപ്പിക്കുമ്പോള്‍ ലവന്‍ കേറി ലോഗിന്‍ ചെയ്ത് അത് active ആക്കും. ഇതാണ് അവസ്ഥ.
അറിയാതെ മെയില്‍ അയക്കുന്നവരോട് ഇഷ്ടന്റെ reply ദേ ഇങ്ങനെ..
Hi dear,
Where are you? When will you come online. I want to chat with you..
സംഭവത്തിന്റെ seriousness അറിഞ്ഞപ്പോള്‍, അവളുടെ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ complaint കൊടുക്കാന്‍ പോയി..
എന്നിട്ടോ, "ഇനി ഒരു complaint ഉം കൊടുക്കേണ്ട ഗതികേട് വരല്ലേ ഈശ്വരാ" എന്നു തോന്നിപ്പോയത്രേ - അത്ര കഠിനമായിരുന്നു തെളിവെടുപ്പും ചോദ്യം ചെയ്യലും.. ഒരച്ഛനും ഉത്തരം കൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാകാത്ത ചോദ്യങ്ങളായിരുന്നത്രേ.!
വളരെ ശാന്തനായി പോലീസ് സ്റ്റേഷനിലേക്ക് പോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ അവളോട് ദേ ഇങ്ങനെ പറഞ്ഞു:
"എടീ.. ഇന്നത്തോടെ നിര്‍ത്തിക്കോണം നിന്റെ ഇന്റര്‍നെറ്റ്.."
പോലീസുകാര്‍ എല്ലാ data യും കലക്ട് ചെയ്തതല്ലാതെ ഇതു വരെ ഒരു output ഉം ഇല്ല. സംഭവം cyber cell നു കൈമാറുമത്രേ..
ഈ വകുപ്പുകളെകുറിച്ച് ഇത്തിരി പിടിപാടുള്ള ഒരു സുഹൃത്ത് പറഞ്ഞത് - "ഇങ്ങനത്തെ complaint ഒക്കെ കാര്യായിട്ട് അങ്ങോട്ട് പോകണമെങ്കില്‍ കാര്യായിട്ട് അങ്ങോട്ട് ചെല്ലണം" എന്നാണ്.
എന്തൊക്കെ പ്രത്യയശാസ്ത്രങ്ങള്‍ പറഞ്ഞാലും - അവസാനം സ്വന്തം അനുഭവമാണ് നീതിയും, സുരക്ഷിതത്വവും എത്രത്തോളം ലഭിയ്ക്കും എന്ന ഒരു ബോധം എല്ലാവരിലും വളര്‍ത്തുന്നത്. സ്വന്തം അനുഭവം ഒരു പ്രതീക്ഷ കൂടി തരുന്നതല്ലെങ്കില്‍ തൊലിക്കു പുറത്തുള്ള ഏതെങ്കിലും പ്രസ്ഥാനത്തിനോ പ്രസംഗത്തിനോ അതിനു കഴിയുമോ..? ഉം.. (അമര്‍ഷം)
Facebook കാരോട് താണു കേണു പറഞ്ഞപ്പോള്‍ വളരെ ആശ്വാസകരമായ - "തളരരുത് മകളേ.. നിന്നോടൊപ്പം ഞാനുമുണ്ട്.." type മെയിലുകള്‍ ധാരാളം കിട്ടിയതല്ലാതെ. "അതങ്ങോട്ട് delete" ചെയ്യാനുള്ള ഒരു പരിപാടീം ഉണ്ടായില്ല..
എന്തായാലും ആ തോന്നിവാസി ഇപ്പോഴും ഓരോരോ ഇരകളെ കണ്ടു പിടിച്ചു chat ചെയ്തു കൊണ്ടിരിയ്ക്കുകയാണ്..
രസകരമായ മറ്റൊരു കാര്യമുണ്ട്. എത്ര മെയില്‍ അയച്ച് അറിയിച്ചാലും ആര്‍ക്കും പെട്ടെന്ന് ഇതിന്റെ seriousness മനസ്സിലാകുന്നില്ല എന്നതു തന്നെ.. സംഭാഷണം വഴിവിടുമ്പോഴാണ് പലരും ഇതു ശ്രദ്ധിയ്ക്കുന്നതു തന്നെ.. അതു വരെ ചോദിയ്ക്കുന്ന പല പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരം നല്ല മണി മണി പോലെ പറഞ്ഞു കൊടുക്കും. പിന്നെ വര്‍ത്തമാനം മാംസത്തോടടുക്കുമ്പോഴാണ് എല്ലാവരും "ചതിച്ചോ എന്റെ ഭഗവതീ.." എന്നു പറഞ്ഞു പോവുക..
ഒരു സ്കൂളിലും, 2 കോളേജിലും പഠിച്ച ശേഷം ഒരു ആപ്പീസിലും കൂടി ജോലി ചെയ്ത ഒരാളുടെ ഓര്‍ക്കുട്ട് accountല്‍ ശരാശരി ഒരു 350 friends എങ്കിലും കാണും ഇന്ന്. ഇവരുടെ ഒക്കെ email id തപ്പി പിടിച്ച് (അതും ഇപ്പോള്‍ access ഇല്ലാത്ത accountല്‍ നിന്ന്) അവരെ ഒക്കെ വിവരം അറിയിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. secondary email id അടക്കം സകലതും, കൊണ്ട് പോയവന്‍ കൂടെ വാരിക്കോണ്ട് പോയി..
അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പോലെ, മോളീന്നുള്ള അന്വേഷണത്തിനു സമാന്തരമായി ഇനി ചെയ്യാന്‍ പറ്റുന്ന കാര്യം ഒരു fake account ഉണ്ടാക്കി ഓര്‍ക്കൂട്ടിലെ friends list ല്‍ ഉള്ള എല്ലാവര്‍ക്കും scrap ചെയ്യുക എന്നതാണ്.. അതു ചെയ്യുവാന്‍ തുടങ്ങിയപ്പോഴാകട്ടെ പെണ്‍പിള്ളേര്‍ക്ക് മിക്കവര്‍ക്കും ഒടുക്കത്തെ security..
"Allow only my friends to send scraps to me" എന്നൊക്കെ.
അങ്ങനെ ഉള്ള ആഢ്യകള്‍ക്ക് friend request ന്റെ കൂടെ ഇങ്ങനെ അയച്ചു - "Dis is a fake acct. My acct is hacked. Remove me 4m friends list. Never ever turn on the web cam when asked".
മറ്റു ചിലരുടെ സെക്യൂരിറ്റി വച്ച് അവരോടൊക്കെ, വല്ലതും പറയാന്‍ പോയിട്ട്, വല്ല വിധേനെയും ഒന്ന് contact ചെയ്യാനുള്ള ഒരു പഴുത് പോലുമില്ല..
Only allow those who know my email id to send friend request - അങ്ങനെ അക്കൗണ്ട് മൂടിപ്പൊതച്ച് നടക്കുന്നവര്‍ക്ക് - ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ട് അറിയാന്‍ വൈകി - എന്നതല്ലാതെ; വേറേ ഉപകാരം വല്ലതും ഉണ്ടായിട്ടുണ്ടോ ആവോ..
അങ്ങനത്തെ "കൂടിയ" സെക്യൂരിറ്റി ഉള്ള ആള്‍ക്കാരെ നേരിട്ട് വിളിച്ച് വിവരം അറിയിച്ചത്രെ..
ഓരോരോ സെക്യൂരിറ്റി കാരണം പെട്ടെന്നൊരു കാര്യം പറയാന്‍ പറ്റാത്ത അവസ്ഥേം ആയി..
സ്വയം ക്രൂശിയ്ക്കപ്പെടുന്നു എന്നതിലുപരി മറ്റുള്ളവരേയും കൂടി ബാധിയ്ക്കുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം. അറിയാതെ chat ചെയ്തു പോയവര്‍ക്കൊക്കെ ഒടുക്കത്തെ tension. അഡ്രസ്സ് പറഞ്ഞു കൊടുത്തവരും, പുത്തന്‍ ഫോട്ടോസ് അയച്ചു കൊടുത്തവരും ഒക്കെ ഉണ്ട് ഇരകളായവരുടെ കൂട്ടത്തില്‍.. അവരൊക്കെ ശത്രുസംഹാര പൂജയും, മറ്റു ചില ദോഷപരിഹാരവിധികളുമായി കഴിയുകയാണിപ്പോള്‍..
എന്തായാലും "ഒരീസം ഓനെ സൈബര്‍ സെല്‍ പൂട്ടും" എന്നാണ് വിവരം അറിഞ്ഞ എല്ലാവരുടേം പ്രതീക്ഷ.. ഇപ്പോഴത്തെ പോക്കു കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലെങ്കിലും അങ്ങനെ ആശ്വസിച്ചല്ലേ പറ്റൂ..
ഭയങ്കര ടെന്‍ഷനും ഡെസ്പും മൂത്ത് അവള്‍ ഇടയ്ക്കു വിളിക്കുമ്പോള്‍ ഞാന്‍ ആശ്വസിപ്പിക്കും, "എല്ലാവര്‍ക്കും scrap അയച്ചു. ഇനി പ്രശ്നം ഉണ്ടാവില്ല.. ആരും chat ചെയ്യാന്‍ പോവില്ല.. പതുക്കെ, പുതിയ ഒരു account നിനക്കും create ചെയ്യാം.. പിന്നെ എല്ലാം സാധാരണത്തെ പോലെ"
അതിനവള്‍ പറഞ്ഞ മറുപടി : "എന്റെ പൊന്നോ.. ഇനി ഈ ജന്മത്തില് ഇനിക്ക് ഒര് account വേണ്ടേ... മനസ്സമാധാനം മാത്രം മതി.."
PS: ഈ പോസ്റ്റിടുമ്പോള്‍ ഇത്തിരി ചങ്കിടിപ്പുണ്ട്, ഇനി അവനെങ്ങാനും എന്റെ account ഉം കൊണ്ട് പോവോ...? ഞാന്‍ വല്ലാണ്ടങ്ങോട്ട് famous ആയിട്ടില്ലാത്തതു കൊണ്ട് മാത്രം സധൈര്യം പോസ്റ്റ് ചെയ്യുന്നു..
സൌഭാഗ്യവതിയുടെ ദൌര്‍ഭാഗ്യത്തില്‍ സഹതപിക്കുന്നു.
മറുപടിഇല്ലാതാക്കൂവേലി തന്നെ വിളവു തിന്നാനും സാധ്യത ഉണ്ട്. ഇനി ആ ബുദ്ധിമാന്‍ ഫെയ്സ്ബുകിന്റെ സ്വന്തം വേലക്കാരന്‍ ആണെങ്കിലോ?
ഹാ.. സംഭവാമി യുഗേ യുഗേ..!!
ഇങ്ങനത്തെ ഒരു അവസ്ഥ ഭീകരം തന്നെ .......പിന്നെ ആകെയുള്ള ഒരു സമാധാനം എന്നെയൊന്നും ആരും അറിയില്ല..എന്റെ ഫേസ്ബുക്കില്‍ ഒരുത്തി പോലും ഇത് വരെ എന്നെ മൈന്‍ഡ് ചെയ്തിട്ടില്ല .......!!!
മറുപടിഇല്ലാതാക്കൂchating is cheating
മറുപടിഇല്ലാതാക്കൂചാറ്റിങ് എന്നാല്‍ ചീറ്റിംഗ് ആണല്ലോ ..അപ്പോള്‍ എന്തും സംഭവിക്കാം
മറുപടിഇല്ലാതാക്കൂI had heard this news. but never knew it was this must serious. I also had asked her to change the password.
മറുപടിഇല്ലാതാക്കൂBut I think still a solution is possible.:)
prasad
net means 'vala' sathyam...ith oru vala thanne kudungiyal Govinda!!!!
മറുപടിഇല്ലാതാക്കൂപൊടി പിടിച്ച പുസ്തകം ,മഴയുടെ ഗന്ധം ....are Wah!!!!!!!
ഭീകരം......!!!!
മറുപടിഇല്ലാതാക്കൂസത്യമാണ് പറഞ്ഞത് കേട്ടോ എന്റെ ഒരു സീനിയര്‍ ചേച്ചിക്കും ഇതുപോലെ ഒരു കുരിശു വന്നു പെട്ടതാ...പക്ഷെ അവിടെ വില്ലിന്‍ സ്വന്തം കാമുകനാരുന്നു...അവനു പാസ്സ്‌വേര്‍ഡ് കിട്ടിക്കഴിഞ്ഞു അവന്‍ ആ id മറ്റൊരു പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് സ്വന്തമാക്കി..ആ ചേച്ചിടെ കുറെ ഫോട്ടോസ് ഉണ്ടാരുന്നു അതില്‍...അതൊക്കെ എന്തായോ എന്തോ ?
മറുപടിഇല്ലാതാക്കൂ