"പുസ്തകങ്ങള്‍ നമ്മുടെ ഉറ്റ ചങ്ങാതിമാരെ പോലെ ആണ്"
പണ്ടു ഉപന്യാസ രചനയ്ക്ക് മന:പ്പാഠം ആക്കുമ്പോള്‍ അതു ഒട്ടും ഉള്‍ക്കൊണ്ടിരുന്നില്ല.
"എന്ത് വിവരക്കേടാണ് ഇവര്‍ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്? പുസ്തകങ്ങള്‍ ചങ്ങാതിമാരെ പോലെ ആണത്രേ!" എന്നൊക്കെ ഓര്‍ത്തിരുന്നു.
പുസ്തകങ്ങള്‍ വായിക്കുന്നത് തന്നെ വളരെ അപൂര്‍വമായിരുന്നു അന്നൊക്കെ.
പക്ഷെ ഇന്നങ്ങനെ അല്ല, കാണുന്നതൊക്കെ വായിച്ചു കൂട്ടില്ലെങ്കിലും..
ചവച്ചു ചവച്ചു മധുരം കാണുന്ന ഒരു ചങ്ങാതി ആയി മാറിയിരിക്കുന്നു അവന്.
ചില താളുകള്‍ മറയ്ക്കുമ്പോള്‍
ഞാന്‍ പറയും - "ഉം. അതെ അതെ ഞാന്‍ അത് അറിയുന്നുണ്ട്,
എനിക്കറിയാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വാസമാണ് നിന്നെ", അവനും അതറിയും.
ധൃതി പിടിയ്ക്കുന്നതും ഓടിച്ചു വായിക്കുന്നതും അവനിഷ്ടമല്ല
"നീ ആരെ ബോധിപ്പിക്കാന്‍ വേണ്ടി ആണീ പാട് പെടുന്നത്?", അവന് ചോദിയ്ക്കും..
"ഉം.. അതില്‍ കാര്യമായി വല്ലതും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല!"
അതൃപ്തി അറിയിച്ച ശേഷം വീണ്ടും വായന..
അങ്ങനെ പോകും ദിവസങ്ങള്‍..
ദിവസങ്ങള്‍ മാത്രം പഴക്കമുള്ള സൌഹൃദം..
ഇടയ്ക്ക് വെച്ചു പറച്ചില് നിര്‍ത്തിയവരും ഉണ്ട് ഇക്കൂട്ടത്തില്‍!
പറയുന്നത് എനിക്ക് മനസ്സിലാകണ്ടേ?
കുറെ കേട്ടിരിക്കും.. പിന്നെ ഞാന്‍ ആ ഭാഗത്തേക്കെ പോകില്ല..
അവരൊക്കെ പൊടിയും, പിന്നെ പാറി വന്ന മുടിയും മാറാലയും കൊണ്ട്
ശ്വാസം മുട്ടുമ്പോള്‍ എന്നെ ശപിയ്ക്കുന്നുണ്ടാവും.
ചിലര്‍ പറയുന്നത് പ്രാര്‍ത്ഥനയോടെ കേട്ടിരിക്കാനാവും തോന്നുക.
ഒന്നും അങ്ങോട്ട് ചോദിക്കാന്‍ തോന്നില്ല..
എന്നെ കൈ പിടിച്ചുയര്ത്തുന്നവര്..
പറഞ്ഞ് തീര്‍ന്നാല്‍ പിന്നെ എല്ലാവരെയും അപ്പാടെ മറന്നു പോകാറാണ് പതിവ്..
ആരും പരിഭവം പറയില്ല!
കുറച്ചു ദിവസങ്ങള്‍ മാത്രം നീണ്ടു നില്ക്കുന്ന സൗഹൃദം!
എന്റെ ഇഷ്ടം അറിഞ്ഞു വീണ്ടും വീണ്ടും പുതിയ കാര്യങ്ങളുമായി വരുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍..
പറഞ്ഞ് തീരുമ്പോള്‍ ഒരാളെ അല്പം അറിഞ്ഞു കഴിഞ്ഞ സുഖം ചിലപ്പോള്‍..
ചിലപ്പോള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പോലെയും..
valare nannayi avatharanam........ aashamsakal..............
മറുപടിഇല്ലാതാക്കൂനല്ല പുസ്തകങ്ങള്‍ നല്ല കൂട്ടുകാരാണ്....!
മറുപടിഇല്ലാതാക്കൂആ നല്ല സൌഹ്ര്ദങ്ങള് കാത്തു സൂക്ഷികുക ,
വളെര നന്നായിട്ടുണ്ട് !
മറുപടിഇല്ലാതാക്കൂ@jayarajmurukkumpuzha and muthumani
മറുപടിഇല്ലാതാക്കൂആശംസകള്ക്ക് നന്ദി :-)